സി.എച്ച്.എസ്.അടക്കാക്കുണ്ട്/അക്ഷരവൃക്ഷം/വൃത്തി തന്നെ ശക്തി

22:40, 21 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Lalkpza (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
വൃത്തി തന്നെ ശക്തി

രാത്രി ഏറെ ആയിട്ടും ആ വീട്ടിലെ ഒരു മുറിയിൽ അരണ്ട വെളിച്ചം കാണുന്നുണ്ട് ആയിരുന്നു പാവം രാധ ടീച്ചർ........ നിശബ്ദ യുടെ സ്മഷാണം പോലെയായിരുന്നു അവർക്ക് ആ രാത്രി.ടീച്ചറുടെ അടുത്ത മകളായ അപ്പുവും അമ്മുവും ഉണ്ട്. അവർക്ക് ഇപ്പഴും അച്ഛൻ ഇല്ല എന്ന സത്യം ഉൾകൊള്ളാൻ കഴിയാത്ത അവസ്ഥ യിലാണ് തന്റെ ഭർത്താവ് മരിച്ചിട്ട് രണ്ട് ദിവസം കഴിഞ്ഞു എന്ന് ഓർക്കുമ്പോൾ രാധ ടീച്ചർക്ക്‌ പെട്ടന്ന് മനസ്സിൽ ഓടി എത്തുന്നത് തനിനി എന്തിന് ജീവിക്കണം എന്ന ഒരൊറ്റ ചോദ്യം മാത്രം ആണ്. മക്കളെ മുഖം കാണുമ്പോ അവർക്ക് വേണ്ടിയെങ്കിലും താൻ ജീവിക്കണംഎന്നതോന്നലും. അച്ഛൻഇല്ലാത്ത ആ രാത്രിയും അവർ കരഞ്ഞു തീർത്തു.
ആ ഗ്രാമത്തിലെ ട്ടറസു വിട്ടിൽ ആണ് രാധ ടീച്ചറും കുടുംബവും താമസിച്ചച്ചിരുനത്. സന്തോഷകരമായ ഒരു അണു കുടുംബം. എല്ലാദിവസവും രാവിലെ 4മണിക്ക് എണിറ്റു പ്രഭാതകൃത്യ കൾ ചെയ്തിരുന്നു. നല്ല അടുക്കും ചിട്ടയും ഉള്ള കുടുംബം. 10മണി ആവുമ്പൊഴേക്കും എല്ലാം കഴിഞ്ഞ് ടീച്ചറും മകളും സ്കൂളിലേക്കകും ഭർത്താവ് ഓഫീസിലേക്കും പോവും ആയിരുന്നു. ചുട്ടുവട്ടം താമസിക്കുന്നവർക് അവരെ കുറിച് വളറെ നല്ല അഭിപ്രായം ആയിരുന്നു. വിടും പരിസരവും വൃത്തിയാക്കുന്നത്തിലും ടീച്ചർ സമയം കണ്ടെത്തിയിരുന്നു. എല്ലാവരെയും സ്നേഹികുകയും സഹായിക്കുകയും ചെയുന്ന ആളായിരുന്നു രാധ ടീച്ചർ. അത് കൊണ്ട് തന്നെ എല്ലാവർക്കും ടീച്ചറെ വലിയ ഇഷ്ടവും ബഹുമാനവും ആയിരുന്നു.
പതിവ് പോലെഅന്നും ടീച്ചറും മകളും സ്കൂളിലേക്കും ഭർത്താവ് ഓഫീസിലേക്കും പോയി. 3ആം പിരിഡിൽ ക്ലാസ്സ്എടുത്ത് കൊണ്ടിരിക്കുന്ന ടീച്ചർക്ക്‌ ഒരു ഫോൺ കാൾ ഭർത്താവ് ആശുപത്രിയിൽ ഉടൻ അവിടെ എത്തുക. ഉടൻതന്നെ ആശുപത്രിയിൽ എത്തി. കടുത്ത പനി കാരണം അവശനായ ഭർത്താവ്. 4ദിവസം ഹോസ്പിറ്റൽ വാസം. വളരെ വിഷമത്തോടെ ഡോക്ടർ രാധ ടീച്ചറിനോട്‌ പറഞ്ഞു ഇദ്ദേഹത്തിന് ഡെങ്കി പനി ആണെന്നും ജീവിത്തിലേക്ക് തിരിച്ചു വരാൻ സാധ്യത വളരെ കുറവാണ് എന്നും ഞങ്ങൾ പരമാവധി ശ്രമികാം എന്നും പറഞ്ഞു. ഓരോ ദിവസം കഴിയും തോറും അയാൾ അവശനായി കാണപെട്ടു. ഒടുവിൽ മരണം എന്ന വിധികു മുന്നിൽ കീ ഴ ടങ്ങി. ടീച്ചറും മകളും തളർന്നു. ഇത്രയും വൃത്തിയും വെടിപ്പും പരിസരശു ചിത്വവും ഉള്ള ടീച്ചർക്ക്‌ എങ്ങനെ ഈ ഗതി വന്നു എന്ന് അയൽവാസികളും കുടുംബങ്ങളും അത്ഭുതപെട്ടു. വേദനയുടെയും ഒറ്റപെടലിന്റെയും ഒരാഴ്ച ടീച്ചർക്കും മകൾക്കും കടന്നു പോയി. അങ്ങനെ ഇരിക്കെ ടീച്ചറുടെ മകനെ കടുത്ത പനിയും ആസ്വസ്ഥതയും ഉണ്ടായി ഉടൻ തന്നെ ആശുപത്രിയിൽ ആക്കി. വേണ്ട ചികിത്സ നൽകിമകൻ സുഖം പ്രാഭിച്ചു.അച്ഛനും മകനും ഒരേ അസുഗം. ഹെൽത് കേറിൽ നിന്നും പരിശോധനകായി ടീച്ചറുടെ വീട്ടിൽ എത്തി. എല്ലാം കൊണ്ടും വെടിപ്പും വൃത്തിയും ആ വീട്ടിൽനിന്നും അവർക്ക് ഒന്നും കണ്ടെത്താൻ ആയില്ല ഒടുവിൽ റ്ററ സിനുമുകളിൽ കയറിയപ്പോൾ അവിടെ കൂട്ടിയിട്ട റബർ ചിരട്ടകളിൽ കൊറേശേ വെള്ളം നില്കുന്നത് കണ്ടത്. ആഴ്ചകൾക്ക് മുമ്പ് പെയ്ത ചെറിയ മഴയിൽ ഉണ്ടായ വെള്ളമാണ് അവയിൽ ഉള്ളത്. അതിൽ നിന്നും ഉണ്ടായ കൊതുകൾ കാരണം ആണ് ടീച്ചറുടെ ഭർത്താവിനും മകനും ഈ രോഗം ഉണ്ടായത്എന്ന് അവർ കണ്ടെത്തി.പെട്ടന്ന് തന്നെ അവിടം വൃത്തിയാക്കി. തിരക്കിനിടയിൽ ടീച്ചർക്ക്‌ ശ്രതിക്കാൻ കഴിയാതെ പോയ ഒരു ചെറിയ കാര്യം കാരണം ടീച്ചർക്ക്‌ നഷ്ടപെട്ടത് ഭർത്തവിനെയാണ്.
വിടും പരിസരവും നാം വൃത്തിയായി സൂക്ഷിക്കുക അതിൽ നിന്നും നമുക്ക് നമ്മുടെ ആരോഗ്യത്തെ കാക്കാം. രോഗങ്ങളിൽ നിന്നും രക്ഷപെടാം. നമ്മുടെ വീടിന്റെ പരിസരങ്ങളിൽ വെള്ളം കെട്ടി കിടക്കുന്നുണ്ടോ എന്ന് നമുക്കും പരിശോദിക്കാം. ഇല്ലെന്ന് ഉറപ്പ് വരുത്താം. കൊതുകു പരത്തുന്ന രോഗങ്ങളിൽ നിന്നും രക്ഷ നേടാം..

നിത ഫാത്തിമ
8 L സി. എച്ച്. എസ്. എസ്. അടക്കാക്കുണ്ട്
വണ്ടൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 21/ 04/ 2020 >> രചനാവിഭാഗം - കഥ