ജി.എൽ.പി.എസ് കൂരാറ./അക്ഷരവൃക്ഷം/ലോക്ഡൗൺ

Schoolwiki സംരംഭത്തിൽ നിന്ന്
22:35, 21 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Panoormt (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=ലോക്ഡൗൺ | color=2 }}<p>രാവിലെ ഉറക്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ലോക്ഡൗൺ

രാവിലെ ഉറക്കമുണ൪ന്നു പതിവു പോലെ പത്രം വായിക്കുകയായിരുന്നു ഉണ്ണിക്കുട്ടൻ.കൊറോണ എന്ന ഒരു മഹാമാരി ചൈനയിൽ പട൪ന്നു പിടിക്കുന്നതായിഅവൻ അറിഞ്ഞു.ഉണ്ണിക്കുട്ടനു പേടി തോന്നി.എന്നാലും അത് നമ്മുടെ നാട്ടിലല്ലല്ലോ എന്ന് അവൻ ആശ്വസിച്ചു. അവൻ സ്കൂളിലേക്ക് വിട്ടു.

സ്കളിൽ കൊറോണയെപറ്റി മാഷ് വിശദീകരിച്ചു.കൊറോണ വന്നാൽ പാലിക്കേണ്ട ശുചിത്വശീലങ്ങളെക്കുറിച്ച് വിവരിച്ചു.സോപ്പ് ഉപയോഗിച്ച് നന്നായി കൈകൾ കഴുകുക ,മാസ്ക് ഉപയോഗിച്ച് മൂക്കും വായും മറയ്ക്കുക ,തുടങ്ങി ഒട്ടേറെ കാര്യങ്ങൾ മാഷ് വിശദീകരിച്ചു.ആ സമയത്താണ് മൂന്ന്ബെല്ലടിയുന്നതു കേട്ടത്.അതെ അസംബ്ലിയാണ്.

കേരളത്തിലുംകൊറോണ വ്യാപിക്കുന്നതിനാൽ ഇനി ഒരറിയിപ്പുണ്ടാകുന്നതുവരെ സ്കൂൾ അടയ്ക്കുകയാണെന്ന് ഹെ‍ഡ്മാസ്റ്റ൪ അറിയിച്ചു.എല്ലാവരും നല്ല ജാഗ്രത പാലിക്കണമെന്നും അദ്ദഹം ഓ൪മ്മിപ്പിച്ചു. അപ്പോൾഎനിക്ക് സങ്കടമാണോ സന്തോഷമാണോ ഉണ്ടായത് ?ഏതായാലും ഇന്ന് ഞാൻ ചിന്തിക്കുന്നു ,ഈ

ലോക്ഡൗൺ ഒന്നു തീ൪ന്നെങ്കിൽ !!!!!!!!!!!!!!!

ശ്രീരാഗ് . വി.കെ.
4 ജി.എൽ.പി.എസ് കൂരാറ,കണ്ണൂർ ജില്ല, പാനൂർഉപജില്ല
പാനൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Panoormt തീയ്യതി: 21/ 04/ 2020 >> രചനാവിഭാഗം - കഥ