ഗവ. എച്ച് എസ് എസ് ചെങ്ങമനാട്/അക്ഷരവൃക്ഷം/വായനകുറിപ്പ്
എന്റെ കുട്ടിക്കാലം (വായനക്കുറിപ്പ്)
ഞാൻ വായിച്ച കവിതയുടെ പേര് എന്റെ കുട്ടിക്കാലം എന്നാണ് .ഈ കവിത വായിച്ചപ്പോൾ എന്റെ മനസ്സിൽ ഉണ്ടായ ചിന്തകൾ ഞാനിവിടെ കുറിക്കാം . "ഓർമകൾക്ക് ചിറകുണ്ടായിരുന്നെങ്കിൽ നീണ്ട ഒരു യാത്രക്ക് പോകണം എനിക്ക് , എന്റെ മനസ്സിന്റെ ആഴത്തിൽ പതിഞ്ഞു പോകും വിധം 'അമ്മ പറഞ്ഞു തന്ന ആ കുട്ടിക്കാലത്തേക്ക് ." കുട്ടിക്കാലം വളരെ മനോഹരമാണ് ,പക്ഷെ ചിലരുടെ കുട്ടിക്കാലം അമ്മയുടെയും അച്ഛന്റെയും ആഡംബരത്തിനു മാത്രമായി ഒതുങ്ങിപ്പോകുന്നു .കുട്ടികളോടൊപ്പം കളിച്ചും ചിരിച്ചും കഴിക്കാൻ അവർക്കു സാധിക്കുന്നില്ല .അച്ഛനും അമ്മയും കാണാതെ പോകുന്ന ഒരു കുഞ്ഞു മനസ്സിന്റെ ആഗ്രഹങ്ങളും വേദനകളുമാണ് ഈ കവിതയിലുള്ളത് .കുട്ടികളെ നാലു ചുവരുകൾക്കുള്ളിൽ അടച്ചിടുമ്പോൾ അവരുടെ മനസ്സിലെന്തെന്നു ആരും അറിയുന്നില്ല, അല്ല ആരും അറിയാൻ ശ്രമിക്കുന്നില്ല എന്നതാണ് സത്യം .മഞ്ചാടി പെറുക്കിയും ,അപ്പൂപ്പന്താടി ഊതിപ്പറപ്പിച്ചും പാടത്തിന്റെ വരമ്പിലൂടെ ഓടി നടന്നും ,കൂട്ടുകാരൊത്തു കളിച്ചും മുത്തശ്ശി പറയുന്ന കഥകൾ കേട്ടും സ്നേഹവാത്സല്യങ്ങൾ നുകർന്നു വളരേണ്ട കാലമാണ് ബാല്യകാലം .പുതിയ ഡ്രെസ്സും ബാഗും എല്ലാം ആര്ഭാടത്തിനായി വാങ്ങി കൊടുക്കുമ്പോഴും പാവം കുട്ടിക്കിഷ്ടം പാവുമുണ്ടും സഞ്ചിയുമായിരിക്കും ,വലിയ സ്കൂളുകളിലേക്ക് പോകുമ്പോഴും അവർക്കിഷ്ടം മണ്ണിന്റെ മണമുള്ള നാട്ടിൻപുറത്തെ വിദ്യാലയങ്ങളായിരിക്കും,മക്കളെപ്പോലെ സ്നേഹിക്കുന്ന ഗരുക്കന്മാരെയായിരിക്കും.മാതാപിതാക്കളുടെ ആര്ഭാടത്തിൽ ബാല്യം നഷ്ടപ്പെട്ടുപോയ ഒരു കുട്ടിയുടെ വേദന എത്രയാണെന്ന് ഈ കവിത വരച്ചുകാട്ടുന്നു
സാങ്കേതിക പരിശോധന - Anilkb തീയ്യതി: 21/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അങ്കമാലി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ വായനക്കുറിപ്പ്കൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം വായനക്കുറിപ്പ്കൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- അങ്കമാലി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 വായനക്കുറിപ്പ്കൾ
- എറണാകുളം ജില്ലയിൽ 21/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച ലേഖനം