സെന്റ് തോമസ് എച്ച്. എസ്. എസ്. അമ്പൂരി/അക്ഷരവൃക്ഷം/ പ്രകൃതി എന്ന പാഠപുസ്തകം ..

Schoolwiki സംരംഭത്തിൽ നിന്ന്
പ്രകൃതി എന്ന പാഠപുസ്തകം      


രാമു എന്ന ഏഴാം ക്ലാസ് വിദ്യാഥി തന്റെ സ്കൂൾ കുട്ടുകാരോടും വീട്ടുകാരോടും തമ്മിൽ വളരെ അധികം സൗഹൃദം പുലർത്തിയിരുന്ന ഒരു കുട്ടിയായിരുന്നു. എപ്പോഴും അവരോട് ചിലവിട്ടിരുന്ന അവൻ പ്രകൃതിയെ അടുത്തറിയുന്ന ഒരാളായിരുന്നു. അവൻ പ്രകൃതിയെ വളരെ അധികം മനസ്സിലാക്കിയ ഒരാളായിരുന്നു. ഒരിക്കൽ അവന്റെ സ്ക്കൂൾ പിരിസരത്ത് നാലു പേർ ചേർന്ന് അവരുടെ വീട്ടിലുള്ള മാലിന്യങ്ങൾ ഇടുകയായിരുന്നു . അവൻ അത് കാണുകയും അവരോട് അങ്ങനെ ചെയ്യാൻ പാടില്ലന്ന് പറയുകയും ചെയ്തു .അതൊന്നും അവർ ചെവികൊണ്ടില്ല.അവർ മാലിന്യങ്ങൾ അവിടെ ഇട്ടുക്കൊണ്ടിരുന്നു. പിറ്റേ ദിവസം അവന്റെ വീടിനടുത്തുള്ള കുളവും തോടും മണ്ണിട്ട് മൂടുന്നത് അവൻ കണ്ടു. അവൻ അവരോടു പറഞ്ഞു ഇങ്ങനെ ചെയ്യരുത് അത് നമുക്ക് ആപത്തായി തീരും .അവന്റെ വാക്കുകൾ അവരും ചെവികൊണ്ടില്ല. കുറച്ച് .കാലം കഴിഞ്ഞപ്പേൾ ആ പ്രദേശം ഒട്ടാകെ മാറി അവിടെ വലിയ വലിയ ഫ്ളാറ്റുകളും മാളുകളുമായി മാറി. അവിത്തെ കുന്നുകളും മരങ്ങളും എല്ലാം ഇടിച്ചു നിരത്തി.കാലം കഴിഞ്ഞപ്പോൾ രാമുവും വളർന്നു. അവൻ അവിടത്തെ ഒരു സ്കൂൾ അധ്യാപകനായി .അപ്പോൾ പോലും അവിടത്തെ നാട്ടുകാരോട് അവൻ പ്രകൃതിയെ പറ്റിയുള്ള നല്ല നല്ല കാര്യങ്ങൾ പറഞ്ഞു കൊടുക്കുകയും , മരങ്ങൾ വെട്ടരുതെന്നും ,കുന്നുകൾ ഇടിക്കരുതെന്നും അവൻ പറഞ്ഞു .എന്നാൽ അതൊന്നും അവർ മനസ്സുലാക്കാനോ അത് അവരുടെ സുരക്ഷക്കായി പറയുന്നതെന്ന ബോധവും അവർക്കില്ലായിരുന്നു.. അങ്ങനെ ഇരിക്കെ ആ പ്രദേശത്ത് മുഴുവൻ മഴ പെയ്യാൻ തുടങ്ങി അത് ഒന്നോ രണ്ടോ മണിക്കൂറല്ല. രണ്ടു മൂന്ന് ദിവസത്തോളം മഴ നിന്നു പെയ്തു .അങ്ങനെ ആ പ്രദേശം മുഴുവൻ വെള്ളത്തിന്റെ അടിയിലായി .മഴ കാരണം വലിയ വലിയ ഉരുൾപൊട്ടലും മണ്ണിടിച്ചിലും ഉണ്ടായി.അവിടെ ഉണ്ടായിരുന്ന ഓരോ വീടും ഫ്ളാറ്റും ഓഫീസുകളും തകരാൻ തുടങ്ങി. ഇതെല്ലാം വന്നപ്പോൾ അവർ മനസ്സിലാക്കി രാമു പറഞ്ഞതെല്ലാം ശരിയായിരുന്നു എന്ന്. അങ്ങനെ വെള്ളപൊക്കം കിഴിഞ്ഞപ്പോൾ അവർ രാമുവിന്റെ അടുക്കൽ ചെന്ന് മാപ്പ് അപേക്ഷിച്ചു . രാമു അവരോടെല്ലാ പറഞ്ഞു , പ്രകൃതി എപ്പോഴും സംസാരിക്കും നമ്മൾ അതിന് ചെവികൊണ്ടാൽ മാത്രമേ നമുക്ക് അത് മനസ്സിലാക്കാൻ സാധിക്കൂ. പ്രകൃതി എന്നത് ഒരു വലിയ പാഠപുസ്തകമാണ്. അതിനെ നമ്മൾ സ്നേഹിക്കാനും അറിയുകയും ചെയ്യണം


Adithyan G S
9 C സെന്റ് തോമസ് എച്ച്.എസ്.എസ് അമ്പൂരി
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Remasreekumar തീയ്യതി: 21/ 04/ 2020 >> രചനാവിഭാഗം - കഥ