സി.എം.എച്ച്.എസ് മാങ്കടവ്/അക്ഷരവൃക്ഷം/തകർത്തെറിയുക മഹാവ്യാധിയെ…….

Schoolwiki സംരംഭത്തിൽ നിന്ന്
22:14, 21 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Abhaykallar (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
തകർത്തെറിയുക മഹാവ്യാധിയെ…….

മഹാവ്യാധി പടർന്നിടുന്നു
ലോകമാകെ പടർന്നീടുന്നു
ജാഗ്രത കാട്ടിടേണം നമ്മൾ…
പനിയും ചുമയും അവഗണിക്കരുത് നമ്മൾ
രോഗലക്ഷണങ്ങൾ മറച്ചുവെച്ചിടാതെ
ചികിത്സ തേടണം നമ്മൾ…
മറച്ചുവയ്ക്കാൻ ശ്രമിക്കുമ്പോൾ
ചെയ്തിടുന്നത് രാജ്യദ്രോഹം
വ്യക്തി ശുചിത്വം പാലിക്കണം നമ്മൾ
കൈകൾ വൃത്തിയാക്കിടേണം നമ്മൾ
സാനിറ്ററൈസറും സോപ്പും ഉപയോഗിച്ചിടാം
മാസ്കും കൈയ്യുറകളും ധരിക്കണം നമ്മൾ
പൊതുസ്ഥലങ്ങളിൽ പോയിടുമ്പോൾ
ഈ വിധം നമ്മൾ ശുചിത്വം പാലിച്ചാൽ ..
ഈ മഹാവ്യാധിയെ തുരത്തീടാം….
ഒന്നായ് നമുക്ക് പാടീടാം
"ലോകാ സമസ്താ സുഖിനോ ഭവന്തു..”
 

സോന ജെസ്‍മി പീറ്റർ
9 A സി എം എച്ച് എസ് മാങ്കടവ്
അടിമാലി ഉപജില്ല
ഇടുക്കി
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 21/ 04/ 2020 >> രചനാവിഭാഗം - കവിത