ജി.എൽ.പി.എസ് കൊയ്‌ത്തക്കുണ്ട്/അക്ഷരവൃക്ഷം/ഏയ് കൊറോണ

Schoolwiki സംരംഭത്തിൽ നിന്ന്
22:03, 21 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 48515 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ഏയ് കൊറോണ <!-- തലക്കെട്ട് - സമ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ഏയ് കൊറോണ


ഏയ് കൊറോണ പറയാമോ
ഏയ് കൊറോണാ പറയാമോ?
നിന്നുടെ കാര്യം പറയാമോ?
ഞാൻ കൊറോണാ പറയാമേ..
എന്നുടെ കാര്യം പറയാമേ..
ഏയ് കൊറോണാ പറയാമോ?
എവിടെ ജനിച്ചു പറയാമോ?
ഞാൻ കൊറോണാ പറയാമേ
ചൈനയിലാണേ നാട്ടാരേ...
ഏയ് കൊറോണാ പറയാമോ?
നിന്നുടെ ജോലിയതെന്താണ്
ഞാൻ കൊറോണാ പറയാമേ..
കൊന്നൊടുക്കും ഭീതിയിലാഴ്‌ത്തും ..
ഏയ് കൊറോണാ പറയാമോ?
എങ്ങനെ കേറും ..മേനിയിലായ്?
ഞാൻ കൊറോണാ പറയാമേ..
കൈ കൊടുത്തും തമ്മിലടുത്തും..
ഏയ് കൊറോണാ പറയാമോ?
നിന്നുടെ ലക്ഷണം പറയാമോ?
ഞാൻ കൊറോണാ പറയാമേ..
ചുമയും, പനിയും, ശ്വാസമുട്ടും..
ഏയ് കൊറോണാ പറയാമോ?
നിന്നെ തടയാൻ മാർഗ്ഗങ്ങൾ?
ഞാൻ കൊറോണാ പറയാമേ..
സോപ്പുവെള്ളം സാനിറ്റെ സർ..
ഏയ് കൊറോണാ പറയാമോ?
മറ്റു മാർഗ്ഗം പറയാമോ?
ഞാൻ കൊറോണാ പറയാമേ..
അകന്നിരിക്കൽ മാസ്ക് ധരിക്കൽ..
ഏയ് കൊറോണാ പറയാമോ?
അങ്ങനെയെന്നാൽ പറയാമോ?
കേരളനാടിന്നഭിമാനം..?
അയ്യോ!! കഷ്ട്ടം ഞാനില്ലേ..
ഒത്തു പിടിച്ചവർ എന്നെയൊതുക്കി..
തുരത്തി വിട്ടു അവരെനെ..!!


 

മുഹമ്മദ് ഇഷാൻ.ഇ
2 A ജി.എൽ.പി.എസ്_കൊയ്‌ത്തക്കുണ്ട്
വണ്ടൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത