ഗവൺമെന്റ് യു പി എസ്സ് വെള്ളറട/അക്ഷരവൃക്ഷം/ ശുചിത്വം

Schoolwiki സംരംഭത്തിൽ നിന്ന്
21:33, 21 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Remasreekumar (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ശുചിത്വം

ഒരിടത്ത് ഒരു ഗ്രാമത്തിൽ ഒരു അമ്മയും മകളും താമസിച്ചിരുന്നു. അവർ വളരെ പാവപ്പെട്ടവരായിരുന്നു.അന്നന്നു ആഹാരത്തിനുള്ള വഴി പോലും കണ്ടെത്താൻ അവർക്ക് സാധിച്ചിരുന്നില്ല. അവരുടെ വീടാണെങ്കിൽ ടാർപ്പോളിൻ കൊണ്ട് കുത്തി മറച്ചതായിരുന്നു.അങ്ങനെ ഒരു ദിവസം ആ പാവപ്പെട്ട അമ്മയ്ക്കു ഒരു മാറാരോഗം പിടിപെട്ടു.ആ മകൾക്കാണെങ്കിൽ വെറും പന്ത്രണ്ട് വയസ് പ്രായമേയുള്ളു. അവൾ എന്ത് ചെയ്യണമെന്നറിയാതെ പതറിപ്പോയി. അവരുടെ ബന്ധുക്കളെല്ലാം ഈ വിഷയമറിഞ്ഞു.എന്നിരുന്നാലും അവരാരും തിരിഞ്ഞു പോലും നോക്കിയില്ല എന്നാൽ അവരുടെ അവസ്ഥയറിഞ്ഞ അടുത്തുള്ള ഒരു വ്യക്തി തൊട്ടടുത്ത ആശുപത്രിയിൽ വിവരമറിയിക്കുകയും ചെയ്തു. അതിൻ്റെ അടിസ്ഥാനത്തിൽ ആശുപത്രിക്കാർ വന്നു' വന്നു നോക്കിയപ്പോൾ തന്നെ ആ ഡോക്ടറിൻ്റെ കണ്ണു നിറഞ്ഞു പോയി

എന്നിട്ട് സഹപ്രവർത്തകരോട്ട് ഡോക്ടർ പറഞ്ഞു നമുക്ക് പോലും ശുചിത്വമായി കിടത്തിയിരിക്കാൻ കഴിയാത്ത തരത്തിൽ എത്ര വൃത്തിയായിട്ടാണ് കിടത്തിയിരിക്കുന്നത്.ഈ പന്ത്രണ്ട് വയസുകായെ കണ്ട് നമുക്കും പഠിക്കേണ്ടതുണ്ട്. എന്ന് പറഞ്ഞ് അവർ ഒന്നുചേർന്ന് ആ കുട്ടിയെ അഭിനന്ദിച്ചു

ആഷിൻ.എ.എൽ
2 A ഗവ യു പി എസ് വെള്ളറട
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Remasreekumar തീയ്യതി: 21/ 04/ 2020 >> രചനാവിഭാഗം - കഥ