എച്ച് എസ്സ് രാമമംഗലം/അക്ഷരവൃക്ഷം/തിരിച്ചറിവ്

21:33, 21 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Anilkb (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
തിരിച്ചറിവ്

അമ്മയുടെ ഉദരത്തിലെ ഇരുട്ടിൽ നിന്നും
പുറത്തേക്ക് വന്ന ദിനം
പ്രകാശത്തിൻറെ മധുരവും ഇരുട്ടിന്റെ കൈപ്പും
തിരിച്ചറിഞ്ഞ നിമിഷം
കാലങ്ങൾ കഴിയവേ അന്ധകാരം നിറഞ്ഞയീ -
ലോകത്തിൽ നിന്നും അമ്മയുടെ ഉദരത്തിലേക്ക്
ചേക്കേറാൻ വെമ്പുന്ന എന്മനം
ഭൂമിയാകുന്ന അമ്മയുടെ നോവുകൾ
എൻ മനസ്സിലെ മുറിപ്പാടുകളായിടവേ
അറിയുന്നു ഞാനീ ഭൂമിയോടൊപ്പം
നോവുന്ന മറ്റു ജീവജാലങ്ങളെയും
ആരു ചുമക്കുമീ പാപത്തിൻ പ്രതിഫലം
പ്രകൃതിദുരന്തങ്ങളും വ്യാധികളുമായി
മർത്യജന്മങ്ങൾക്കിടയിൽ വന്നു പതിക്കവേ
അമ്മയെ തിരിച്ചറിയാൻ വൈകുന്ന ഓരോ നിമിഷവും
തൻ നാശത്തിലേക്കുള്ള പടവുകളായീടവേ
പകർച്ചവ്യാധികളാൽ വലയപ്പെട്ടൂ
മരണം വരവേൽക്കാറാകുന്ന നിമിഷമെങ്കിലും
തിരിച്ചറിയുമോ നാം അമ്മയെ
 

ഐറിൻ അന്ന സ്കറിയ
10 എച്ചൂ എസ് രാമമംഗലം
പിറവം ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 21/ 04/ 2020 >> രചനാവിഭാഗം - കവിത