ഉള്ളടക്കത്തിലേക്ക് പോവുക

സെന്റ് മേരീസ് എൽ പി എസ് തീക്കോയി/അക്ഷരവൃക്ഷം/ഭയമല്ല വേണ്ടത് കരുതലാണ്...

Schoolwiki സംരംഭത്തിൽ നിന്ന്
20:58, 21 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Judit Mathew (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ഭയമല്ല വേണ്ടത് കരുതലാണ്... <...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ഭയമല്ല വേണ്ടത് കരുതലാണ്...


"പോരാടുവാൻ നേരമായിരുന്നു കൂട്ടരേ
പ്രതിരോധ മാർഗത്തിലൂടെ...
കണ്ണി പൊട്ടിക്കാം നമുക്കീദുരന്തത്തി -
നിലയടികളിൽ നിന്നു മുക്തി നേടാം..
ഒഴിവാക്കീടാം സ്നേഹ സന്ദർശനം
നമുക്കൊഴിവാക്കീടാം ഹസ്ത ദാനം
അൽപകാലം നാം അകന്നിരുന്നാലും
പരിഭവിക്കേണ്ട പിണങ്ങിടേണ്ട
പരിഹാസരൂപേണ കരുതലില്ലാതെ
നടക്കുന്ന സോദരരേ കേട്ടുകൊൾക
നിങ്ങൾ തകർക്കുന്നത് ഒരു ജീവനല്ല-
ഒരു ജനതയെ തന്നെയല്ലേ..?
ആരോഗ്യരക്ഷക്കു നൽകും
നിർദ്ദേശങ്ങൾ പാലിച്ചിടാം മടിക്കാതെ
ആശ്വാസമേകുന്ന ശുഭവാർത്ത കേൾക്കുവാൻ
ഒരു മനസോടെ ശ്രമിക്കാം...
ജാഗ്രതയോടെ ശുചിത്വ ബോധത്തോടെ
 മുന്നേറിടാം ഭയക്കാതെ
ശ്രദ്ധയോടീനാളുകൾ സമർപ്പിക്കാം
ഈ ലോകനന്മക്ക് വേണ്ടി........ "



 

കാവ്യാ നിബു
2 B സെന്റ് മേരീസ് എൽ.പി.സ്കൂൾ തീക്കോയി
ഈരാറ്റുപേട്ട ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത