ഗവ. എൽ പി സ്കൂൾ, കാരാഴ്മ ഈസ്റ്റ്/അക്ഷരവൃക്ഷം/കൊറോണക്കാലം

20:51, 21 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 60000 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊറോണക്കാലം

കൂട്ടിലടച്ചിരിക്കുന്ന കാലം
കളിക്കൂട്ടുകാരില്ലാത്ത കാലം
പുറത്തിറങ്ങാൻ പറ്റാത്ത കാലം
തിമിർത്തു കളിയ്ക്കാൻ ആകാത്ത കാലം
എങ്കിലും എനിക്കെന്തു സന്തോഷമെന്നോ
അച്ഛനുമായി കളിക്കാം
അമ്മയുടെ കഥ കേൾക്കാം
അനുജനോടൊപ്പം കൂട്ട് കൂടാം
പലഹാരങ്ങൾ പലതും തിന്നാം
ആടിപ്പാടി വീട്ടിൽ ഇരിക്കാം
 

ഭരത് പ്രതീഷ്
4 എ ഗവ. എൽ പി സ്കൂൾ, കാരാഴ്മ ഈസ്റ്റ്
മാവേലിക്കര ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 21/ 04/ 2020 >> രചനാവിഭാഗം - കവിത

ആനയും കുറുക്കനും

ആനയും കുറുക്കനും കൂടി കാട്ടിലൂടെ നടക്കുമ്പോൾ ഒരു എലിയെ മാളത്തിന് മുൻപിൽ കണ്ടു.മാളം മൂടിയിരിക്കുന്നു കല്ല് എടുത്ത് മാറ്റാനായി അവൻ കഷ്ട്ടപെടുകയായിരുന്നു.ഈ കല്ലൊന്നു മാറ്റിത്തരാമോ ?.എലി ആനയോടു ചോദിച്ചു.ഞാനോ ................പുച്ഛത്തോടെ ആന നടന്നു .എലിയെ സഹായിച്ച കുറുക്കനെ ആന വീണ്ടും പുച്ഛത്തോടെ നോക്കി കുറുക്കനേക്കാൾ വേഗത്തിൽ ആന നടന്നു.പദ് ധോ...........ആന ഒരു കുഴിയിലേക്ക് വീണു .എത്ര ശ്രമിച്ചിട്ടും അവന് അതിൽ നിന്നും കയറാൻ കഴിഞ്ഞില്ല.എലിയും അവൻ്റെ കൂട്ടുകാരും കൂടി മണ്ണ് മാന്തി കുഴിക്കുള്ളിൽ ചരിവുണ്ടാക്കി ആനയെ രക്ഷിച്ചു.അപ്പോളവൻ സന്തോഷത്തോടെ പറഞ്ഞു.ഞാൻ എൻ്റെ ശക്തിയിൽ അഹങ്കരിച്ചു . നിങ്ങൾ എന്നെ തിരുത്തി.ഈ ലോകത്തിൽ ഏതു ചെറിയ ജീവിയെക്കൊണ്ടും ഉപകാരമുണ്ടാകാമെന്ന് നിങ്ങളെന്നെ പഠിപ്പിച്ചു .ഇന്ന് മുതൽ നമ്മൾ നല്ല കൂട്ടുകാരായിരിക്കും.അവർ സന്തോഷത്തോടെ യാത്രയായി.

ആഷ്മ മനോജ്
1 എ ഗവ. എൽ പി സ്കൂൾ, കാരാഴ്മ ഈസ്റ്റ്
മാവേലിക്കര ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 21/ 04/ 2020 >> രചനാവിഭാഗം - കഥ