സെന്റ്. അലോഷ്യസ്.എൽ.പി.എസ്. വെങ്ങാനൂർ/അക്ഷരവൃക്ഷം/മഞ്ഞക്കിളിയും മഞ്ഞപാപ്പാത്തിയും

Schoolwiki സംരംഭത്തിൽ നിന്ന്
20:42, 21 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sheelukumar (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
മഞ്ഞക്കിളിയും മഞ്ഞപാപ്പാത്തിയും

മഞ്ഞക്കിളിയും മഞ്ഞപാപ്പാത്തിയും മൂളിപ്പാട്ടും പാടി കണിക്കൊന്നയ്ക്കരികിലെത്തി എല്ലാവരും എത്തിയല്ലോ? ഇനി നമ്മുടെ കാലം. കണിക്കൊന്ന പറഞ്ഞു. നമ്മെ കാണാൻ കൂട്ടുകാർ എത്തും. അവർ കാത്തിരുന്നു. ആരെയും കാണാനില്ല. മഞ്ഞക്കിളി പറഞ്ഞു. ഞാൻ പോയി നോക്കി വരാം. ഞാനും കൂടെ വരാം പാപ്പാത്തി പറഞ്ഞു. ഇരുവരും യാത്രതിരിച്ചു. എങ്ങും ശൂന്യം. ഒന്നും മനസ്സിലാകുന്നില്ല. എന്താ വഴി ആരോട് ചോദിക്കും പാപ്പാത്തി പറഞ്ഞു നമുക്ക് കോങ്കണ്ണി കാക്കയോട് ചോദിക്കാം. അവൾ അറിയാത്തതായി ഒന്നുമില്ല. ഇരുവരും കോങ്കണ്ണിയുടെ അടുത്തെത്തി. അവർ ചോദിച്ചു മനുഷ്യരെല്ലാം എവിടെ ? അവർ ക്വാറന്റീനിലാണ് . അതെന്താ കോങ്കണ്ണി അത്... 40 ദിവസം വീട്ടുതടങ്കലിൽ. അയ്യോ അവർക്കു പുറത്തിറങ്ങാൻ കഴിയില്ലേ ? ഇല്ല. അപ്പോൾ നമ്മെ കാണാൻ ആരുമില്ലേ ? ഉണ്ട്. ആരാ കോങ്കണ്ണി കോറോണ സുന്ദരി ഞങ്ങൾ കേട്ടിട്ടില്ലല്ലോ? എവിടെ നിന്നു വരുന്നു. ചൈനയിലെ വുഹാനിൽ നിന്ന് നമ്മെക്കാൾ സനന്ദര്യമോ? പിന്നല്ലേ ശരീരം നിറയെ കീരീടം ഉള്ള ചുവന്ന സുന്ദരി. ചൈനയിലെ സുന്ദരിയായിരിക്കും. അല്ലെ കോങ്കണ്ണി. അവൾ ഇന്ത്യ സന്ദർശിക്കാൻ എത്തിയതായിരിക്കും. കോങ്കണ്ണി ചിരിച്ചു. എന്നിട്ടിപ്രകാരം പറഞ്ഞു. അവൾ യുദ്ധം ചെയ്യാനെത്തിയതാണ്. മനുഷ്യർ പുറത്തിറങ്ങിയാൽ ചക്കരപ്പായസത്തിലെ ഈച്ച പോലെ മനുഷ്യശരീരത്തിൽ പറ്റി പിടിക്കും. അവരുടെ കഥയും കഴിയും. എന്റമ്മേ മഞ്ഞക്കിളിതലയിൽ കൈവച്ചു. കോങ്കണ്ണി തുടർന്നു. മനുഷ്യജീവനെ അപഹരിക്കാൻ വന്ന രാക്ഷസ വൈറസാണ് കോ റോണ കോങ്കണ്ണി നിന്നെ ചുമ്മാതെയല്ല കോട്ടിടാത്ത വക്കീൽ എന്നു വിളിക്കുന്നത്. അവർ അവിടെ നിന്നു പറന്നു കണിക്കൊന്നയ്ക്കരിക്കിലെത്തി വിശേഷങ്ങൾ പങ്കു വച്ചു,മൂവരും നിരാശയോടെ പരസ്പരം നോക്കി...

ആദിത്യൻ ട
5A സെന്റ് അലോഷ്യസ് LPS, വെങ്ങാനൂർ
ബാലരാമപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - sheelukumards തീയ്യതി: 21/ 04/ 2020 >> രചനാവിഭാഗം - കഥ