ഗവൺമെന്റ് യു പി എസ്സ് മഞ്ചവിളാകം/അക്ഷരവൃക്ഷം/ പരിസരശുചിത്വം രോഗവിമുക്തം - കഥ
പരിസരശുചിത്വം രോഗവിമുക്തം
പണ്ടുപണ്ട് ഒരു ഗ്രാമത്തിൽ ഒരാൾ താമസിച്ചിരുന്നു. രാമു എന്നായിരുന്നു അയാളുടെ പേര്. ഒട്ടുംതന്നെ വൃത്തിയും വെടിപ്പും ഇല്ലാത്ത രാമു സ്വയം ശരീരം വൃത്തിയായി സൂക്ഷിക്കുകയോ തന്റെ വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുകയോ ചെയ്യുമായിരുന്നില്ല. അയാളുടെ പ്രവൃത്തി ആ ഗ്രാമത്തിലെ ജനങ്ങളെ ബുദ്ധിമുട്ടിച്ചുകൊണ്ടിരുന്നു. ഒരു ദിവസം ഗ്രാമത്തലവനും ഗ്രാമവാസികളും കൂടി ഒരു തീരുമാനമെടുത്തു. രാമുവിനെ പ്രകൃതിസ്നേഹിയും വൃത്തിയുള്ളവനുമാക്കി മാറ്റണം. അതിനുവേണ്ടി അവർ ഒരു നാടകം തയ്യാറാക്കാൻ തീരുമാനിച്ചു. അവർ എല്ലാരും കൂടി കഥയെഴുതി നാടകം റെഡിയാക്കി. നാടകത്തിന്റെ കഥ ഇങ്ങനെ ആയിരുന്നു - ഒരു ഗ്രാമത്തിലെ ഒരു മനുഷ്യൻ കാരണം ആ ഗ്രാമവാസികൾ പല ദുരിതങ്ങളും അനുഭവിക്കുന്നു. അവൻ നിക്ഷേപിച്ച മാലിന്യങ്ങൾ കാരണം ആ നാട് നശിച്ചു. അവിടെയുള്ളവർ ശുദ്ധജലത്തിനുവേണ്ടി അലഞ്ഞു നടന്നു. രോഗങ്ങൾ അവരെ കീഴടക്കി. ആ ദുരിതങ്ങളിൽ നിന്ന് രക്ഷനേടാൻ അവർ വളരെ ബുദ്ധിമുട്ടുന്നു. അങ്ങനെ ഒരു ദിവസം നാടകം അവതരിപ്പിച്ചു. നാടകം കാണാൻ രാമുവും എത്തി. അയാൾക്ക് കുറ്റബോധം തോന്നി. അങ്ങനെ രാമു വൃത്തിയും വെടിപ്പുമുള്ള മനുഷ്യനായി മാറി. പിന്നീടൊരിക്കലും അയാൾ മാലിന്യങ്ങൾ പരിസരത്തിലേക്ക് വലിച്ചെറിഞ്ഞില്ല
സാങ്കേതിക പരിശോധന - Remasreekumar തീയ്യതി: 21/ 04/ 2020 >> രചനാവിഭാഗം - കഥ |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പാറശ്ശാല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പാറശ്ശാല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- തിരുവനന്തപുരം ജില്ലയിൽ 21/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച കഥ