ഗവൺമെന്റ് ഗേൾസ് വി.എച്ച്.എസ്.എസ് മണക്കാട്/അക്ഷരവൃക്ഷം/കത്തുന്ന കാടും മായുന്ന ജീവജാലവും.

Schoolwiki സംരംഭത്തിൽ നിന്ന്
20:23, 21 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 43072 govthsmanacaud (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കത്തുന്ന കാടും മായുന്ന ജീവജാ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കത്തുന്ന കാടും മായുന്ന ജീവജാലവും.

-ഭൂമിയുടെ ശ്വാസകോശമാണ് കാടുകൾ .ഈ കാടുകൾ ഇപ്പോൾ കത്തി എരിയുകയാണ്.പണ്ട് ലോകത്ത് ഏറ്റവുമധികം കാടുകൾ ആയിരുന്നു ഉണ്ടായിരുന്നത് ,എന്നാൽ ഇപ്പോൾ ആ കാടുകൾ കത്തിയെരിഞ്ഞു കൊണ്ടിരിക്കുകയാണ് സൂര്യൻറെ താപനില കൂടുന്നതിനനുസരിച്ച് കാടുകളുടെ എണ്ണം കുറഞ്ഞു ,കുറഞ്ഞു വരുന്നു.ഈ കാടുകൾ നശിപ്പിക്കുന്നതിന് പ്രധാന പങ്കുവഹിക്കുന്നത് മനുഷ്യർ തന്നെയാണ്. എസി ,ഫ്രിഡ്ജ് എന്നിങ്ങനെ ആധുനിക കാലഘട്ടത്തിലെ മനുഷ്യൻറെ നിർമ്മിതികൾ എല്ലാം അമിതമായി ഉപയോഗിക്കുന്നത് കൊണ്ട് ക്ലോറോ ഫ്ലൂറോ കാർബൺ എന്ന ഒരു രാസവസ്തു ഉണ്ടാകുന്നു . ഇത് സൂര്യൻറെ താപനില നമ്മളിൽ എത്തിച്ചേരുന്നത് കുറയ്ക്കാൻ സഹായിക്കുന്ന ഓസോൺ പാളിയിൽ ചെറിയ ചെറിയ സുഷിരങ്ങൾ വരുത്തുന്നു ഇതിലൂടെ സൂര്യൻ്റെ താപനില അതിശക്തമായി മരങ്ങളിൽ എത്തുന്നു. ഇതുമൂലം മരങ്ങളിൽ ഉള്ള കരിഞ്ഞ ഇലകളെല്ലാം കത്തിയെരിഞ്ഞു കാട്ടുതീ പടരുന്നു. ഭൂമിയുടെ ശ്വാസകോശം ഇങ്ങനെ നശിച്ചാൽ നമ്മളെല്ലാം എല്ലാം എങ്ങനെ ജീവിക്കും? മനുഷ്യൻ ആധുനിക കാലഘട്ടത്തിലെ വസ്തുക്കളുടെ ഉപയോഗം കുറച്ചാലേ അത് സാധ്യമാവുകയുള്ളൂ. അതിലുപരി വരണ്ട കാലാവസ്ഥ കാട്ടുതീ ഉണ്ടാകുന്നതിനും ഇന്ന് വ്യാപകമായി തടയുന്നതിനും അനുയോജ്യമായ കാലാവസ്ഥ ആയിരിക്കുന്നു ഒന്നു പോടെ കാർബൺ മോണോക്സൈഡ് കാർബൺ ഡയോക്സൈഡ് എന്നിവയുടെ അളവ് വർദ്ധിക്കുന്നു .അതിനാൽ മരത്തിൻറെ ഉപയോഗം പരമാവധി കുറയ്ക്കുക.....

Shahana
8 F ഗവൺമെൻറ്, ഗേൾസ് വി.എച്ച്.എസ്.എസ് മണക്കാട്
തിരുവനന്തപുരം സൗത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ