ഗവ. യു പി എസ് കുശവർക്കൽ/അക്ഷരവൃക്ഷം/പരിസ്ഥിതി

20:11, 21 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sreejaashok (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പരിസ്ഥിതി


ലോകം നേരിടുന്ന പ്രധാന വെല്ലുവിളികളിൽ ഒന്നാണ് പരിസ്ഥിതി പ്രശ്നങ്ങൾ . എല്ലാ രാജ്യത്തും വളരെ ഗൗരവപൂർണ്ണമായി പരിസ്ഥിതി പ്രശ്നങ്ങൾ പഠിക്കുകയും അതിന്റെ വിപത്തുകൾ കുറയ്ക്കാനുള്ള വഴികൾ കണ്ടെത്തുകയും ചെയ്യ്തുകൊണ്ടിരിക്കുകയാണ്. എന്നിരുന്നാലും മനുഷ്യന്റെ നിലനിൽപ്പിന് തന്നെ ഭീഷണിയായിക്കൊണ്ട് നിരവധി പാരിസ്ഥിതിക പ്രശ്നങ്ങൾ ദിനംപ്രതി വർദ്ധിച്ചുക്കൊണ്ടിരിക്കുന്നു.

ഈ സുന്ദരമായ പ്രകൃതിയിൽ നമുക്ക് ജീവിക്കുവാനാവശ്യമുള്ളതെല്ലാം ലഭ്യമാണ്. ശ്വസിക്കാനുള്ള വായുവും ശുദ്ധമായ ജലവും ഭക്ഷണവും പ്രകൃതിയിൽ നിന്ന് നമുക്ക് ലഭിക്കുന്നു. ഇത്രയും ഫലഭൂയിഷ്ടമായ പ്രകൃതിയെ നാം സംരക്ഷിക്കേണ്ടതുണ്ട്. എല്ലാ ജീവജാലങ്ങളും പ്രകൃതിയെ ആശ്രയിച്ചാണ് ജീവിക്കുന്നത്. അതിനു വേണ്ടി മനുഷ്യർ പ്രകൃതിയെ ഗുണപരമായി മാത്രം ഉപയോഗിക്കേണ്ടതാണ്. പാടം നികത്തിയാലും മണൽ വാരി പുഴ നശിച്ചാലും വനം വെട്ടി വെളുപ്പിച്ചാലും മാലിന്യ കൂമ്പാരങ്ങൾ കുന്നു കൂട്ടിയാലും കുന്നുകൾ ഇടിച്ചാലും ഞങ്ങൾക്ക് യാതൊരു പ്രശ്നവും ഇല്ല എന്ന് കരുതുന്നവരുടെ കാഴ്ചപ്പാടുകൾ മാറ്റേണ്ടതുണ്ട്. ഇത്തരം പ്രശ്നങ്ങൾ മാനവരാശിയുടെ പ്രശ്നമാണ് എന്നു കരുതി ബോധപൂർവ്വമായി ഇടപെട്ട് ഭൂമി ആകുന്ന അമ്മയെ സംരക്ഷിക്കാൻ നാം തയ്യാറായില്ലെങ്കിൽ നമ്മുടെ ഭാവി തലമുറയ്ക്ക് ഇവിടം വാസയോഗ്യമല്ലാതായി വരും.

മാലിന്യങ്ങൾ നല്ല രീതിയിൽ സംസ്കരിച്ചുo ധാരാളം മരങ്ങൾ നട്ടുപിടിപ്പിച്ചുo ജലാശയങ്ങൾ മലിനമാക്കാതെയും പ്രകൃതിയെ പരിപാലിക്കേണ്ടതാണ്. അമിതമായ വായു മലിനീകരണം നടത്താതെയും പ്രകൃതിയെ സംരക്ഷിക്കേണ്ടതുണ്ട്. വനനശീകരണം , ആഗോളതാപനം , അമ്ലമഴ, കാലാവസ്ഥവ്യതിയാനം, കുടിവെള്ളക്ഷാമം തുടങ്ങിയവ പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു . ഇന്ന് കേരളത്തിന്റെ കാലാവസ്ഥയിൽ ഗണ്യമായ വ്യതിയാനം സംഭവിച്ചിട്ടുണ്ട്. നമ്മുടെ നാട്ടിൽ ചൂട് സഹിക്കാൻ പറ്റാത അവസ്ഥയായിക്കൊണ്ടിരിക്കുന്നു. കടിവെള്ളക്ഷാമം അതിരൂക്ഷമാണ്. ഭുമിയിലെ ചൂടിന്റെ വർധനവ് തടയാനും ശരിയായ കാലാവസ്ഥ ലഭിക്കാനും നമുക്ക് പ്രകൃതിയെ സംരക്ഷിക്കാം. ഇത് നമ്മുടെ എല്ലാ പേരുടേയും ഉത്തരവാദിത്വമാണ്. മനഷ്യന് ആവശ്യമുള്ളതെല്ലാം പ്രകൃതി നൽകുന്നു എന്നാൽ നമ്മൾ പ്രകൃതിയ്ക്ക് നൽകുന്നത് ദോഷകരമായിട്ടുള്ള കാര്യങ്ങളാണ്. മനുഷ്യനെപ്പോലെ മറ്റെല്ലാ ജീവജാലങ്ങൾക്കും ഇവിടെ ജീവിക്കവാനുള്ള അവകാശം ഉണ്ടെന്ന് നമ്മൾ കരുതുകയും വേണം.

പരിസ്ഥിതിസൗഹാർദ്ദപരമായി ജീവിക്കൂ പ്രകൃതിയെ സംരക്ഷിക്കൂ.


മിത്ര മനോജ്
6 എ ഗവ. യു. പി.എസ്., കുശവർക്കൽ
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 21/ 04/ 2020 >> രചനാവിഭാഗം - ലേഖനം