ഗവ.വി.എച്ച്.എസ്.എസ്.പല്ലാരിമംഗലം/അക്ഷരവൃക്ഷം/നിശബ്ദമാക്കപ്പെട്ട തെരുവീഥികൾ

Schoolwiki സംരംഭത്തിൽ നിന്ന്
20:07, 21 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Anilkb (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
നിശബ്ദമാക്കപ്പെട്ട തെരുവീഥികൾ

ലോകജനതയെ തന്നെ ഞെട്ടിച്ച ഭീകരമായ മഹാമാരി ആണ്' കോമഡി 19 .ഈ രോഗത്തിന്റെ പ്രധാന വില്ലൻ കൊറോണ വൈറസ് തന്നെയാണ്. അപകടകാരിയായ ഈ വൈറസിനെ ആസ്പദമാക്കിയാണ് ഈചെറുകഥ .

2020 പുതുവർഷത്തെ വരവേറ്റ് കൊണ്ട് ജനജീവിതം സാധാരണ രീതിയിൽ സന്തോഷത്തോടെയും സമാധാനത്തോടെയും തുടരുകയായിരുന്നു.ഈ കഥയിലെ ഒരു കൊച്ചു കഥാപാത്രമാണ് അപ്പു. അപ്പുവിന്റ അച്ചൻ ഗൾഫിലാണ് .പക്ഷേ വലിയ സാമ്പത്തിക ശേഷിയൊന്നു० ആ കുടുംബത്തിനു ഉണ്ടായിരുന്നില്ല .അവന്റെ അമ്മയു० ചെറിയ ജോലികളൊക്കെ ചെയ്തിരുന്നു .അവർ സ്വന്തമായി വീട്ടിൽ അലങ്കാര വസ്തുക്കളും മറ്റും നിർമിച്ച് ടൗണിലെ കടകളിലും മറ്റും വിൽക്കുന്നുണ്ടായിരുന്നു. ജീവിതം വലിയ ബുദ്ധിമുട്ടില്ലാതെ സന്തോഷത്തോടെ തുടർന്നു .

അവരുടെ സന്തോഷം അധികം നീണ്ടുനിന്നില്ല ലോകജനതയെ മുഴുവൻ ഞെട്ടിച്ചുകൊണ്ട് ഒരു ഭീകരമായ പകർച്ചവ്യാധി ചൈനയിൽനിന്ന് പൊട്ടിപ്പുറപ്പെട്ടു. ചൈനയുമായി കയറ്റുമതി ബന്ധമുണ്ടായിരുന്നു കമ്പനിയിലായിരുന്നു അപ്പുവിനെ അച്ഛന്റ ജോലി .രോഗം ചൈനയിലും മറ്റു വിദേശ രാജ്യങ്ങളിലും അനിയന്ത്രിതമായി പടർന്നപ്പോൾ അവിടെയുണ്ടായിരുന്ന ജനങ്ങളുടെ എല്ലാം ജോലി തകരാറിലായി .ജോലിയും പോയി അവിടുത്തെ അദ്ദേഹത്തിന്റെ ജീവിതം കഷ്ടതയിൽ ആയപ്പോൾ വളരെ ബുദ്ധിമുട്ടി വിസ റെഡിയാക്കി എല്ലാവരെയും പോലെ അയാളും ഒരു നല്ല ജീവിതത്തിന് നാട്ടിലേക്ക് വണ്ടികയറി .നാട്ടിൽ വന്നിറങ്ങിയപ്പോഴാണ് അയാൾ അറിയുന്നത് സ്വന്തം നാട്ടിലും ഈ രോഗം പടരാൻ തുടങ്ങി. അങ്ങനെ ആരോഗ്യപ്രവർത്തകരുടെ നിർദ്ദേശപ്രകാരം ഒരു മുറിയിൽ ആരോടും പരിഭവമില്ലാതെ, വർഷങ്ങൾക്കു ശേഷം കാണുന്ന തന്റ ഭാര്യയോട് തന്റ വിശേഷങ്ങൾ പറയാനും വിശേഷങ്ങൾ ചോദിച്ചറിയാനും , മകനായ താൻ കൊണ്ടുവന്ന സമ്മാനങ്ങൾ നൽകാനും, സംസാരിക്കാനൊന്നും കഴിയാതെ ഒറ്റമുറിയിൽ അയാൾ കഴിഞ്ഞു.

നാട്ടിൽ രോഗികളുടെ എണ്ണവും വർദ്ധിച്ചു വന്നു. ലോകത്ത് മരിച്ചവരുടെ എണ്ണം ആയിരങ്ങൾ കടന്നു .അങ്ങനെ ഒടുവിൽ സർക്കാർ കടകളെല്ലാം അടച്ചു ലോക്ഡൗൺ പ്രഖ്യാപിച്ചു. അപ്പോൾ ആ വീട്ടിലെ അവസാനത്തെ വരുമാനമാർഗം അടഞ്ഞു.ലോകത്താകമാനം രോഗികൾ അധികരിച്ചു .ഒരിക്കലും തിരക്കുകൾ ഒഴിയാത്ത നഗരങ്ങൾ നിശബ്ദമായി. ആരോഗ്യപ്രവർത്തകരും പോലീസുകാരു० ജനങ്ങളെ നന്മയ്ക്കായി രാപകലില്ലാതെ കഷ്ടപ്പെട്ടു. ഇതിനെല്ലാമുപരി ആ ദരിദ്ര കുടുംബത്തെ രോഗം പിടിച്ചുകുലുക്കി. വീട്ടിൽ ഒറ്റമുറിയിൽ കഴിയുന്ന അപ്പുവിന്റ അച്ചന് കുറച്ചു ദിവസങ്ങളായി വല്ലാത്ത പനിയും ശ്വാസതടസ്സവു०.ഹോസ്പിറ്റലിൽ ടെസ്റ്റ് ചെയ്ത റിസൾട്ട് കണ്ടപ്പോൾ അവർ ഞെട്ടി പോസിറ്റീവ്. ആ കുടുംബത്തിന് ഇത് താങ്ങാവുന്നതിലധികം ആയിരുന്നു .പിന്നീട് അവർക്കും എല്ലാവരെയും പോലെ സർക്കാരിന്റ റേഷൻവിതരണവു० സൗജന്യമായി ഭക്ഷണവും എല്ലാം അവർക്ക് ഒരു തണലായി. നഴ്സുമാരുടെയും ആരോഗ്യപ്രവർത്തകരും കഠിനമായ പ്രയത്നം മൂലം ഒടുവിൽ അദ്ദേഹത്തിന്റെ രോഗം ഭേദമായി .

നമ്മുടെ സർക്കാരിന്റ യു०ആരോഗ്യ പ്രവർത്തകരുടേയും പോലീസുകാരുടേയും അതി കഠിനമായ പ്രയത്നം കൊണ്ടും ജനങ്ങളുടെ ഒരുമയോടുകൂടിയുള്ള പ്രവൃത്തിയു० കൊണ്ട് നിശബ്ദമായ വീടുകൾ എല്ലാം പഴയതുപോലെ യായി .കടകളെല്ലാം തുറന്നു പ്രവർത്തിച്ചു.

പിന്നീട് ലോകത്തെ മുഴുവൻ പിടിച്ചുകുലുക്കിയ മഹാമാരിയെ ആദ്യമായി ചെറുത്തു തോൽപ്പിച്ച് സംസ്ഥാനം നമ്മുടേതായി. അങ്ങനെ അപ്പുവിന്റയു० കേരളത്തിലെ എല്ലാ മനുഷ്യരുടേയും ജീവിതം പഴയതുപോലെ സന്തോഷപൂർവ്വം സമാധാനപൂർണമായ മാറി .ഇനി എത്ര മഹാ ദുരന്തങ്ങൾ വന്നാലും നമ്മൾ ഒന്നായി പ്രവർത്തിച്ച് ചെറുത്തു തോൽപ്പിക്കും<
ജയകേരളം

സ്വാലിഹ സി.യു.
8 B ഗവ.വി.എച്ച്.എസ്.എസ്.പല്ലാരിമംഗലം
കോതമംഗലം ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 21/ 04/ 2020 >> രചനാവിഭാഗം - കഥ