സി.സി.പി.എൽ.എം.എ.ഐ.എച്ച്.എസ്. പെരുമാനൂർ/അക്ഷരവൃക്ഷം/നില

Schoolwiki സംരംഭത്തിൽ നിന്ന്
നില

ഒരേ സമയം ഉണ്ടായിരിക്കുകയും ഇല്ലാതിരിക്കുകയും ചെയ്യുന്ന നിന്റെ പൂമരപ്പച്ചയിലേക്ക് തുറന്നിരിക്കും കൊമ്പിൽ കുടുങ്ങിപ്പോയ സ്വർഗ്ഗവാതിൽ പക്ഷിയാണു ഞാൻ

സ്വർണ്ണപാത്രം കൊണ്ട് കണ്ണു മൂടിപ്പോയ കലികാലത്തിന്റെ കൊമ്പിൽ കുടിനീരു വറ്റി കാർ മുകിലു തേടി ഈ നരക വാതിലിൽ ഞാനേകയായിരിക്കുന്നു.