Schoolwiki സംരംഭത്തിൽ നിന്ന്
വൈറസിന്റെ വിളയാട്ടം
മാർച്ച് മാസം പരീക്ഷ ചൂടിൽ എല്ലാവരും പേടി ചിരിക്കുമ്പോൾ ദാ വരുന്നു... കൊറോണ, കോവിഡ് 19. എനിക്ക് ആദ്യമേ സംശയമായി ഒരു വൈറസിനെ രണ്ടുപേരോ?? ഇവൻ ആളു കൊള്ളാമല്ലോ? പിന്നീടാണ് കൊറോണാ വൈറസിനെ പറ്റി മനസ്സിലായത്.
കൈ സോപ്പ് ഉപയോഗിച്ച് നന്നായി കഴുകിയാൽ മാത്രമേ രക്ഷയുള്ളൂ. സാനിറ്റിസിർ എന്ന സാധനം കൂടി ഉപയോഗിക്കാൻ തുടങ്ങി. എന്റെ നാല് പരീക്ഷ കഴിഞ്ഞു.ബാക്കി എല്ലാ പരീക്ഷകളും മാറ്റിവെച്ചു. പക്ഷേ ചേട്ടന് പരീക്ഷയുണ്ട്. ചേട്ടന് രണ്ട് പരീക്ഷ കഴിയാൻ ഇരിക്കെ ലോക്ക് ഡൗൺ തുടങ്ങി. എന്താണ് ലോക്ക് ഡൗൺ??
മാർച്ച് 22ന് പ്രധാനമന്ത്രി ജനത കർഫ്യൂ പ്രഖ്യാപിച്ചു അന്ന് എല്ലാ ജനങ്ങളും വീട്ടിൽ തന്നെ ഇരിക്കണം എന്നാണ് പറഞ്ഞത്. അന്ന് ഞായറാഴ്ചയായിരുന്നു. ഞായറാഴ്ച എനിക്ക് സന്തോഷമുള്ള ദിവസമാണ്. അന്ന് മാത്രമേ ഉച്ചയ്ക്കുശേഷം അച്ഛൻ വീട്ടിൽ കാണുകയുള്ളൂ. അമ്പലത്തിൽ പോകുന്നതും, ബന്ധുക്കളെ കാണാൻ പോകുന്നതും, സിനിമയും, ഹോട്ടലും ഇതെല്ലാം കഴിഞ്ഞ് അടിച്ചു പൊളിക്കുന്ന ഒരു ദിവസം അന്നാണ്.
അന്നത്തെ ജനത കർഫ്യൂ വിജയകരമായിരുന്നു. അമ്മ പറഞ്ഞു ഇനിയുള്ള ദിവസങ്ങൾ ഇങ്ങനെ തന്നെ ആയിരിക്കുമെന്ന്. അത് സത്യമായി. 24മുതൽ രാജ്യം ലോക ഡൗണായി എനിക്ക് പിന്നീടുള്ള ദിവസങ്ങൾ ഏകാന്തതയുടെ ദിവസങ്ങളായിരുന്നു. രാവിലെ എഴുന്നേറ്റാൽ പുറത്തിറങ്ങാനോ ആരും കൂട്ടുകൂടാനും കളിക്കാനോ ഇല്ല. വീട്ടിനകത്ത് തന്നെ ഇരിക്കണം. ബന്ധുക്കളാരും വരുന്നുണ്ടായിരുന്നില്ല.
ഒരു വൈറസിനു ഇങ്ങനെ മനുഷ്യനെ വട്ടം കറക്കാൻ പറ്റുമോ?? പക്ഷേ ഈ വൈറസ് കാരണം വീട്ടുകാർ മുഴുവൻ ഒരുമിച്ചു ചിരിക്കാനും പരസ്പരം ജോലികളിൽ സഹായിക്കാനും കഴിഞ്ഞു.
രാജ്യത്തിന്റെ മരണനിരക്ക് വർധിച്ചു. വിദേശരാജ്യങ്ങളിൽ കോവിഡ് രോഗികൾ കൂടുതലാണ്. ആളുകളുടെ ജോലികളും നഷ്ടപ്പെട്ടിട്ടുണ്ട്. പക്ഷേ കേരളത്തിലെ ഗവൺമെന്റ് തക്കസമയത്ത് ഇടപെട്ടത് കൊണ്ട് ഇവിടെ മരണനിരക്കും, രോഗവും എല്ലാം കുറയ്ക്കാൻ സാധിച്ചു.
എന്തായാലും സാധാരണക്കാരും പണക്കാരനും ഒരുപോലെ പുറത്തിറങ്ങാനാവാതെ വീട്ടിൽ തന്നെ ഇരിപ്പാണ്. വിലകൂടിയ വാഹനങ്ങളും വിലകുറഞ്ഞ വാഹനങ്ങളും നിരപ്പിൽ നിന്ന് അപ്രത്യക്ഷമാവുകയും ചെയ്തു. കൊറോണ എന്ന വൈറസ് ലോക കത്തെ തന്നെ പിടിച്ചുലച്ചു കഴിഞ്ഞു. നമ്മൾ കോവിഡ് എതിരായിട്ടുള്ള ചലഞ്ചിൽ ആണ്.
Break the chain
Stay home, Stay safe..
സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 21/ 04/ 2020 >> രചനാവിഭാഗം - കഥ
|