സെന്റ് ആന്റണീസ് എൽ പി എസ് ആലപ്പുഴ/അക്ഷരവൃക്ഷം/അപ്പുവിന്റെ നല്ലപ്രവൃത്തി.

Schoolwiki സംരംഭത്തിൽ നിന്ന്
18:50, 21 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 35212alppuzha (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= അപ്പുവിന്റെ നല്ല പ്രവൃത്തി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
അപ്പുവിന്റെ നല്ല പ്രവൃത്തി

"അമ്മേ ഞാൻ കളിക്കാൻ പോവുകയാണ്" എന്ന് പറഞ്ഞ്അപ്പു ഓടാൻ തുടങ്ങി. "നിൽക്കു മോനേ, അഴുക്കിലും ചെളിയിലും പോയി കളിക്കരുത്". "ഇല്ലമ്മേ" അപ്പു പറഞ്ഞു. അപ്പോൾ തന്നെ കൂട്ടുകാരെയും വിളിച്ച് കളി സ്ഥലത്തെത്തി, നോക്കിയപ്പോൾ അവിടെ നിറയെ ചപ്പുചവറുകൾ കൂടി കിടക്കുന്നു. ചിരട്ടകളിൽ അഴുക്ക് വെള്ളവും കിടക്കുന്നു. "അയ്യേ ഞാനില്ല ഇവിടെ കളിക്കാൻ", ടോണി പറഞ്ഞു. അതുകേട്ട് മറ്റുള്ള കുട്ടികളും പറഞ്ഞു "നമുക്ക് പോകാം". പക്ഷേ അപ്പോൾ അപ്പു പറഞ്ഞു: "നമുക്ക് ഇവിടെ വൃത്തിയാക്കാം". അത് എല്ലാവരും സമ്മതിച്ചു. അങ്ങനെ അവർ ഓരോരുത്തരായി അവിടെ വൃത്തിയാക്കാൻ തുടങ്ങി. ചപ്പുചവറുകൾ തൂത്തുവാരി, വെള്ളം നിറഞ്ഞ ചിരട്ടകൾ കമഴ്ത്തി കളഞ്ഞു. "നമുക്ക് കളിക്കാം" ടോണി പറഞ്ഞു. അപ്പു പറഞ്ഞു "പാടില്ല നമ്മൾ ഇവിടെ വൃത്തിയാക്കിയപ്പോൾ നമ്മുടെ കൈകാലുകൾ അഴുക്കായി വീട്ടിൽ പോയി നമുക്ക് കുളിച്ചു വൃത്തിയാക്കാം". അങ്ങനെ അവർ ഓടി പോയി, ചെന്നപ്പോൾ അമ്മ ചോദിച്ചു: "എന്താ ഇത്രയും താമസിച്ചത്?” അപ്പോ അവിടെ നടന്ന കാര്യം അപ്പു പറഞ്ഞു. അതുകേട്ട് അമ്മ അവനെ അഭിനന്ദിച്ചു. ചെറിയ കുട്ടിയായ അപ്പുവിനെ പ്രവർത്തി നമ്മളെല്ലാവരും പിന്തുടരണം.

അവന്തിക ബൈജു
IV C സെന്റ്. ആന്റണീസ് എൽ. പി. എസ് ആലപ്പുഴ
ആലപ്പുഴ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ