ഗവൺമെന്റ് എച്ച്. എസ്. എസ്. കഴക്കൂട്ടം/അക്ഷരവൃക്ഷം/ഒരു സ്വപ്നം
{{BoxTop1 | തലക്കെട്ട്=
ഒരു സ്വപ്നം
അമ്മേ എനിക്ക് ഒരു കഥ പറഞ്ഞു തരുമോ ? ഞാനമ്മയോട് ചോദിച്ചു'നീയൊന്നുമിണ്ടാതെ കിടന്നേ മീനൂ രാത്രി ഏറെയായി നീയെന്താ നെഴ്സറി കുട്ടിയാ ? എനിക്ക് ഉറക്കം വരുന്നു'.എന്നു പറഞ്ഞുകൊണ്ട്അമ്മ കണ്ണടച്ചു. അമ്മേ...അമ്മേ ഞാൻ വിളിച്ചു നോക്കി.പക്ഷേ അമ്മ നല്ലഉറക്കമായി.ഏയ് മീനു നീയിപ്പോൾ സിനിമ കാണണ്ട ആ വാർത്ത വച്ചേ. ഈ അമ്മയെ കൊണ്ടു തോറ്റു.അമ്മക്കെപ്പോഴും വാർത്ത കാണണം.ഞാൻ മുറിയിലേക്ക് പോകാനൊരുങ്ങുമ്പോഴാണ് ടി വി യിലെ വാർത്ത കേട്ടത്.കുറേദിവസത്തേക്ക് ഒരു മഹാവ്യാധിയെ തടയാൻ നാടുമുഴുവൻ സർക്കാർ നിയന്തണമേർപ്പെടുത്തിയിരിക്കുന്നു.ജനങ്ങളുടെ ജീവനും ആരോഗ്യത്തിനും വേണ്ടിയുള്ള കരുതൽ.അപ്പോഴാണ് അപ്പുറത്തെ വീട്ടിൽ നിന്നും ചിന്നുവിളിക്കുന്നത്.മീനു നമുക്ക് കളിക്കാം. അയ്യോ ! ചിന്നു ഇനി കുറച്ച് ദിവസത്തേക്ക് നമുക്ക് കളിക്കണ്ട.നീ ടി വിയിലെ വാർത്തയൊന്ന് വച്ച് കേട്ടു നോക്ക്.ലോക്ഡൗണാ ! ലോക്ഡൗൺ.ശരിയെന്നു പറഞ്ഞുകൊണ്ട് ചിന്നു വാതിലടച്ചു.ചിന്നുവിനോട് സംസാരിച്ച് തിരിഞ്ഞു നോക്കുമ്പോഴാണ് മുറ്റത്ത് ഞാൻ ഇട്ടിരുന്ന അരിമണികൾ കൊത്താനായി പ്രാവുകളും കരിയിലക്കിളികളും ചിത്തിരക്കിളികളും കാക്കളും അടക്കാകുരുവികളുമൊക്കെ എന്റെ മുറ്റത്ത് വിരുന്നുകാരായെത്തിയിരുന്നു. ഇതു കണ്ട് എനിക്ക് സന്തോഷമായി.തത്തി തത്തി നടന്നും പലതരം ശബ്ദങ്ങൾ പുറപ്പെടുവിച്ചും അവർ ഉല്ലസിക്കുകയാണ്.എന്നാൽ എന്റെ ബോറടി മാറാനുള്ള പ്രതിവിധികളൊന്നുംഎനിക്ക് കണ്ടെത്താൻ സാധിച്ചില്ല.എന്റെ അച്ഛൻ എനിക്കൊരൂഞ്ഞാൽ കെട്ടി തന്നു.
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കണിയാപുരം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കണിയാപുരം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- തിരുവനന്തപുരം ജില്ലയിൽ 21/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ