കൂത്തുപറമ്പ യു പി എസ്/അക്ഷരവൃക്ഷം/ഇതൊരു നന്ദി വാക്കല്ല

Schoolwiki സംരംഭത്തിൽ നിന്ന്
18:19, 21 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 14664 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ഇതൊരു നന്ദി വാക്കല്ല <!-- തലക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ഇതൊരു നന്ദി വാക്കല്ല
<poem>

കാലമേ നന്ദി നിനക്ക് ഈ കാലത്തിനായ് സമയമുണ്ടെനിക്കിന്ന് കളിപ്പാൻ കളിവീടുകെട്ടാൻ കൂട്ടുകൂടാൻ കാണുന്നു ഞാൻ നേർത്ത മഞ്ഞുതുള്ളി സൂര്യനെ പുണരുന്നതും കേൾക്കുന്നു ഞാൻ ഈ മന്ദമാരുതന്റെ നേർത്ത നിശ്വാസവും. മറഞ്ഞു നിന്ന കാഴ്ചകളെ നിങ്ങൾക്കു സ്വാഗതം ഈ മഹാമാരിതൻ പോർക്കളത്തിൽ എങ്കിലും എന്തേ എനിക്കാവതില്ല കടലുകൾക്കപ്പുറം പിടയുന്ന ജീവന്റെ തുടിപ്പുകൾ ഒരു ഭീതിയോടല്ലാതെ ഓർക്കുവാൻ വയ്യ കാലമേ ഇതൊരു പുതുയുഗത്തിനായോ ? പക്ഷെ എന്തിനീ നരബലി നിറയുന്ന ശവപ്പറമ്പുകൾ ഒഴുകുന്ന കണ്ണീർ കടലുകൾ കറയറ്റ സേവനത്തിനുപോലും മൗനം ശാസ്ത്രമേ നീ നോക്കുകുത്തി ഹേ മനുഷ്യാ ..... ദാ നിന്റെ അഹംഭാവം പൂണ്ട - മസ്തകത്തിനൊരടി എങ്കിലും കാലമേ നന്ദി ഈ തിരിച്ചറിവുകൾക്ക് മാഞ്ഞു പോയ പലതും തിരിച്ചു തന്നതിന് ഇന്ന് ഇവർ എന്റെ സഹോദരങ്ങളാണ് ഈ ലോകം നമ്മുടേതാണ് കറയറ്റ ഈ സേവനങ്ങൾക്ക് ആരിടുംമൂല്യം തിരിച്ചറിഞ്ഞു നാം യഥാർത്ഥ ദൈവങ്ങളെ സേവന നിരതരായ മനുഷ്യ മനസുകളെ അതിജീവിക്കും നാം പലതും ഒറ്റക്കെട്ടായ് ഒരേ മനസായ് അകലം പാലിക്കാം ഇന്ന് നാളെ അടുക്കനായ് പഠിച്ച പാഠങ്ങൾ ശീലിക്കാനായ്

/poem>
ജീവ.ബി.ആർ
5 A കൂത്തുപറമ്പ.യു.പി.സ്കൂൾ
കൂത്തുപറമ്പ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത