ജി. എച്ച്. എസ്. എസ്. ഉദിനൂർ/അക്ഷരവൃക്ഷം/പൊള്ളലേറ്റ വേരുകൾ

Schoolwiki സംരംഭത്തിൽ നിന്ന്
17:49, 21 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mazha (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=പൊള്ളലേറ്റ വേരുകൾ | color=4 }} ഉരു...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പൊള്ളലേറ്റ വേരുകൾ
    ഉരുകിതുടങ്ങിയ മ‍ഞ്ഞുപാളികൾക്ക് പിന്നിലെ കാരണം തേടുന്നതിനിടെയാണ് കൊറോണ എന്ന മഹാമാരി ലോകമെമ്പാടും പടർന്ന് പിടിച്ചത്.മനുഷ്യന്റെ ദുര കാരണം ഓജസ്സും തേജസ്സും അറ്റ പ്രകൃതി മെല്ലെ മെല്ലെ പ്രതികരിച്ച് തുടങ്ങിയിരിക്കുന്നു.അവളുടെ രൂക്ഷമായ നോട്ടങ്ങൾക്ക് മുന്നിൽ മനുഷ്യൻ നിസ്സഹായനാണ്.പോയ രണ്ട് വർഷങ്ങളിലെ പ്രളയവും ഓഖിയും അതിന്റെ സാക്ഷ്യപത്രങ്ങളാണ്.
   ഭൂമിക്ക് വയ്യാതായിരിക്കുന്നു .അവളുടെ ശ്വാസകോശങ്ങൾകത്തിയെരിഞ്ഞു. നാഡികളിലൂടെ ഒഴുകുന്ന രക്തം വറ്റി പോയിരിക്കുന്നു. കണ്ണുകളിലെ ഉറവകളിലുള്ള വെള്ളം ക്രമാതീതമായി ഉയരുന്നു.മഴയിൽ തകർന്നടിഞ്ഞ ഹൃദയത്തിനടിയിൽ പെട്ട് പൊലിഞ്ഞ നൂറു കണക്കിന് ജീവനുകൾ...കാലങ്ങൾക്ക് മുമ്പേ കവികൾ പാടിയതും കഥാകാരന്മാർ പറഞ്ഞതും സത്യമായി തീർന്നിരിക്കുന്നു.മുത്തശ്ശി പറഞ്ഞ കലിയുഗത്തിലേത് പോലെ കടലും കരയും ഒന്നായി തുടങ്ങി. എല്ലാറ്റിനുമുപരി പിടിച്ച് കെട്ടാനാവാത്ത പകർച്ചവ്യാധികൾ.ഇതിനെല്ലാം ഉത്തരം തരേണ്ടവൻ ഇനി എന്ത് ചെയ്യണമെന്നറിയാതെ പകച്ചു നിൽക്കുന്നു.അവൻ തന്റെ വേരുകളെ കുറിച്ച് മറന്നു പോയിരിക്കുന്നു.നൂൽ പൊട്ടിയ പട്ടം പോലെ അവനറിയാതെ അവൻ താഴേക്ക് വീണു കൊണ്ടിരിക്കുന്നു.
     പക്ഷെ ചിലരെങ്കിലും പ്രകൃതിക്ക് വേണ്ടി വാദിക്കാറുണ്ട്.വിദ്യാർഥികളായ ഗ്രെറ്റത്യുൻബെയും റിഥിമപാണ്ഡെയും അതിനുദാഹരണങ്ങളാണ്.ഇവർ നമുക്ക് മാതൃകകളാണ്.നമ്മളാണ് നാളത്തെ പൗരന്മാർ.നമ്മുടെ ഭൂമിയെ കാർന്നെടുക്കുന്നവർക്കെതിരെ നാം ശബ്ദം ഉയർത്തണം.നല്ലൊരു നാളേക്ക് വേണ്ടി നമുക്ക് ഒരുമിച്ച് പരിശ്രമിക്കാം. 
നിലാമഴ
9 ജി എച്ച് എസ്സ് എസ്സ് ഉദിനൂർ
ചെറുവത്തൂർ ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Vijayanrajapuram തീയ്യതി: 21/ 04/ 2020 >> രചനാവിഭാഗം - ലേഖനം