ജി.എച്ച്.എസ്സ്.ബമ്മണൂർ/അക്ഷരവൃക്ഷം/പ്രതിരോധമാണ് പ്രതിവിധി
പ്രതിരോധമാണ് പ്രതിവിധി
അലാറത്തിന്റെ ഒച്ച കേട്ടാണ് ബാലു ഉറക്കത്തിൽ നിന്ന് ഉണർന്നത്. സമയം പുലർച്ചെ 5 മണി ആവുന്നേ ഉള്ളു. പാലക്കാട് സ്റ്റേഷൻ എത്താറായി എന്ന് തോന്നുന്നു. ബാലു ബർത്തിൽ നിന്ന് താഴെ ഇറങ്ങി പുറത്തേക്ക് എത്തിനോക്കി. അടുത്ത സ്റ്റേഷനിൽ ഇറങ്ങാനുള്ള ആളുകളുടെ ബഹളം കംപാർട്മെന്റിന്റെ പല സ്ഥലങ്ങളിൽ നിന്നും കേൾക്കുന്നുണ്ട്. അപ്പോഴാണ് ബാലു ശ്രദ്ധിച്ചത് എതിർവശത്തിരിക്കുന്ന കുടുംബാംഗങ്ങൾ എല്ലാവരും മുഖത്ത് തൂവാല കെട്ടിയിരിക്കുന്നു. അപ്പോഴാണ് ഇന്നലെ കേട്ട പ്രധാന വാർത്ത ഓർത്തത്. രാജ്യം കോവിഡ് മഹാമാരിയുടെ ഭീതിയിലാണെന്ന്. ബാലു പാന്റിന്റെ പോക്കറ്റിൽ നിന്ന് തൂവാലയെടുത്ത് മുഖത്ത് കെട്ടി. മുൻകരുതൽ നല്ലതിനാണല്ലോ പ്രതിരോധമാണ് പ്രതിവിധി. ബാലു ട്രെയിനിൽ നിന്ന് ഇറങ്ങി നഗരത്തിലേക്ക് നടന്നു നീങ്ങി.
സാങ്കേതിക പരിശോധന - Majeed1969 തീയ്യതി: 21/ 04/ 2020 >> രചനാവിഭാഗം - കഥ |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- പാലക്കാട് ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കുഴൽമന്ദം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- പാലക്കാട് ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- പാലക്കാട് ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കുഴൽമന്ദം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- പാലക്കാട് ജില്ലയിൽ 21/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച കഥ