ജി.എം.യു.പി.എസ് കാളികാവ് ബസാർ/അക്ഷരവൃക്ഷം/ദേവിക എന്ന പെൺകുട്ടി
ദേവിക എന്ന പെൺകുട്ടി
അഞ്ചാം ക്ലാസ്സിലെ ലീഡറാണ് പ്രഭ,സ്കൂൾ അസംബ്ലിയിൽ ക്ലാസിലെ കുട്ടികൾ എല്ലാവരും പങ്കെടുക്കുന്നുണ്ടോയെന്ന് ഉറപ്പുവരുത്താൻ ക്ലാസ്സ് ടീച്ചർഅവളെയാണ് ഏൽപ്പിച്ചിരിക്കുന്നത്.ചില വിരുതൻമാർ ഇടയ്ക്കങ്ങനെ മുങ്ങാറുണ്ട്.ഇനി ആരെങ്കിലും അങ്ങനെ ആവർത്തിച്ചാൽ ശിക്ഷ ലഭിക്കുമെന്ന് ടീച്ചർ പറഞ്ഞിരുന്നു.അന്നുത്തെ അസംബ്ലിയിൽ ഒരുകുട്ടി മാത്രംപങ്കെടുത്തിട്ടില്ല.ദേവികയാണ് അവൾ ക്ലാസിലുണ്ട് കുട്ടികളിൽ നിന്ന് അരോ പറഞ്ഞു.ക്ലാസ്സിൽ ചെന്നതും ദേവികയെ കണ്ടു.നീയെന്താ അസംബ്ലിക്ക് വരാഞ്ഞത് എന്നവളോട് ചോദിക്കുമ്പോഴേയ്ക്കും ടീച്ചർ ക്ലാസ്സിലേക്ക് വന്നു. പ്രഭ ഇന്ന് അസംബ്ലിയിൽ പങ്കെടുക്കാത്ത ആരെങ്കിലുമുണ്ടോ? ടീച്ചർ ചോദിച്ചു ദേവിക പങ്കെടുത്തിട്ടില്ല കുട്ടികളെല്ലാവരുമാണ് മറുപടി പറഞ്ഞത്.ടീച്ചർ ദേവികയെ നോക്കി,’’ദേവിക നിനക്കറിയില്ലെ അസംബ്ലിയിൽ പങ്കെടുക്കണമെന്ന് " ഇനി ഈ ക്ലാസിൽ നിന്ന് അസംബ്ലിയിൽ ആരെങ്കിലും പങ്കെടുക്കാതിരുന്നാൽ തക്കതായ ശിക്ഷ കിട്ടുമെന്ന് ഞാൻ പറഞ്ഞിരുന്നതല്ലേ,ദേവികയുടെ മുഖം വാടി കുട്ടികൾ എല്ലാവരും അവളെ കളിയാക്കി ചിരിക്കാൻ തുടങ്ങി.ദേവിക ക്ലാസ്സിലെ മിടുക്കി കുട്ടിയാണ് അവൾക്കാണിന്ന് ചീത്ത കേൾക്കാനും,അടികിട്ടാനും പോകുന്നത്.ഇവൾക്കിതെന്തുപറ്റി,ഇവൾ ഇങ്ങനെയൊന്നു ചെയ്യാറില്ലല്ലോ,ദേവിക എന്താ ഒന്നും മിണ്ടത്തത്,ടീച്ചറുടെ സ്വരമൊന്ന് കനത്തു,ദേവിക പറഞ്ഞു ഞാൻ അല്പം വെെകിയാണ് ക്ലാസിലേക്ക് എത്തിയത് അപ്പോഴേയ്ക്കും എല്ലാവരും അസംബ്ലിയിൽ പങ്കെടുക്കാനായി ഗ്രൗണ്ടിലേക്ക് പോയിരുന്നു.ആരുമില്ലാതിരുന്ന സമയത്ത് ക്ലാസ്സ് നിരീക്ഷിച്ചപ്പോൾ പേപ്പറുകൾ ആകെ നിറഞ്ഞിരിക്കുന്നു,ക്ലാസ്സ് ആരുമിന്ന് അടിച്ചുവാരിയിട്ടില്ല.എല്ലാവരും അസംബ്ലി കഴിഞ്ഞ് വരുമ്പോഴേക്കു ക്ലാസ്സ്മുറി വൃത്തിയാക്കുന്നതാണ് ഉചിതമെന്ന് എനിക്ക് തോന്നി,ശുചിത്വത്തിന്റെ പ്രാധാന്യത്തെപറ്റി ടീച്ചർ തന്നെയല്ലെ പറയാറുളളത്. അതാ ഞാൻ അസംബ്ലിയിൽ വരാതിരുന്നത്. എന്ത് ശിക്ഷ നൽകിയാലും അത് വാങ്ങാം. ക്ലാസ്സ് ഒരു നിമിഷം നിശബ്ദമായി,ടീച്ചർ ദേവികയെചേർത്തുപിച്ചുക്കൊണ്ട് പറഞ്ഞു നീ ചെയ്തത് നല്ല കാര്യമാണ് മോളേ,നമ്മുടെ പരിസരം വൃത്തിയാക്കുകയെന്നത് നമ്മുടെ ഉത്തരവാദിത്തമാണ്.നിന്നെ പോലെ എല്ലാ കുട്ടികളും പ്രവർത്തിച്ചിരുന്നെങ്കിൽ നമ്മുടെ സ്കൂൾ കൂടുതൽ സുന്ദരമായേനെ,നമ്മുടെ ക്ലാസ്സിൽ ആദ്യമെത്തിയ ആൾ നിന്നെ പോലെ ചിന്തിച്ചിരുന്നെങ്കിൽ നിനക്കും അസംബ്ലിയിൽ പങ്കെടുക്കാമായിരുന്നു,എല്ലാവരും വ്യക്തിശുചിത്വവും,പരിസരശുചിത്വവും ഉറപ്പുവരുത്താൻ പ്രയത്നിക്കുക.
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- വണ്ടൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- വണ്ടൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- മലപ്പുറം ജില്ലയിൽ 21/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ