G. L. P. S. Thuyyam/കൊറോണവധം -തുള്ളൽ

Schoolwiki സംരംഭത്തിൽ നിന്ന്
15:53, 21 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Glpsthuyyam (സംവാദം | സംഭാവനകൾ)

{{BoxTop1 | തലക്കെട്ട്= കൊറോണവധം -തുള്ളൽ. | color= 4

<poem>

കൊറോണവധം -തുള്ളൽ.

ഭൂലോകത്തെ ‍ഞട്ടിവിറപ്പി- ച്ചിട്ടൊരു രോഗം വന്നതു വേഗം. ഇരുനൂറിൽപ്പരം ചെറുരാജ്യങ്ങളെ പിടിച്ചടക്കി കൊറോണ വേഗം.

ഇതിനകമിവനിരു പേരുകൾ വന്നു “കോവിഡ്19” “കൊറോണമാരി" ഇതിനാൽ പല ചെറുരാജ്യങ്ങളിലും ലോക്ഡൗൺ വേഗം പ്രഖ്യാപിച്ചു.

സ്കൂളുകളധിവേഗം പൂട്ടി ആളുകളെല്ലാം ഭീതിയിലായി. കൊറോണ തടയാൻ ചില കാര്യങ്ങൾ മ‍ടി കൂടാതെ ചെയ്തേ തീരൂ. "പുറത്തിറങ്ങരുതേ നിങ്ങൾ വീട്ടിലിരിക്കുക വേണം താനും.” അന്യരുമായി ഇടപഴകാതെ യാത്രകളെല്ലാം ഒഴിവാക്കേണം. കൈകളെല്ലാം ലായനി സോപ്പിൽ ഇടക്കിടക്കിടക്ക് കഴുകീടേണം. മാസ്കുുകളെല്ലാം മടികൂടാതെ കൃത്യതയോടെ ധരിക്കാം നമുക്കിനി. അധികാരികളുടെ ഉപദേശങ്ങൾ ന‍ടപ്പിലാക്കാം ഝടുതിയിലിനിമേൽ. ഇങ്ങനെയെല്ലാം നമ്മൾ ചെയ്താൽ കൊറോണയില്ലാ ലോകത്തെങ്ങും.


അവന്തിക പി.

"https://schoolwiki.in/index.php?title=G._L._P._S._Thuyyam/കൊറോണവധം_-തുള്ളൽ&oldid=851743" എന്ന താളിൽനിന്ന് ശേഖരിച്ചത്