Schoolwiki സംരംഭത്തിൽ നിന്ന്
അതിജീവനത്തിനായി കൈകോർക്കാം
ചൈനയിലെ വുഹാനിൽ പടർന്നു പിടിച്ച കോവിഡ് 19 നമ്മുടെ ജീവിതം തന്നെ മാറ്റിമറിച്ചിരിക്കുവാന്. കോവിഡിനെ പ്രതിരോധിക്കുന്നതിൽ കേരളം ഏറെ മുന്നേറിയെഗ്ഗിലും പോരാട്ടം അവസാനിക്കുന്നില്ല. ലോക മഹായുദ്ധത്തേക്കാൾ നിരവധി ആളുകൾ ഈ രോഗം പിടിപെട്ടു മരിച്ചു. ന്യൂക്ലീർ ബോംബുകളും, മിസൈലുകളും,കോവിഡിന് മുന്നിൽ നിഷ്ഫലം ! മറ്റു വൈറസുകളെ അപേഷിച് മരണ നിരക്ക് കുറവാനെഗിലും ഈ വൈറസ് രോഗത്തെ ഒരു ലക്ഷത്തിൽ ഏറെ പേരെ മരണത്തിലേക്ക് നയിച്ചു.
കൊറോണ കാലത്ത് വ്യക്തി ശുചിത്വം, ആരോഗ്യ ശുചിത്വം, പരിസ്ഥിതി ശുചിത്വം എന്നിവ ഒരു പോലെ പ്രധാനമാണ്. അതുകൊണ്ട് 'ശുചിത്വം ശീലമാക്കിയേ പറ്റു '. ശാരീരിക ശുചിത്വം ഇല്ലായ്മ്മയാണ് കോവിടെന്റെ പ്രധാനകാരണം. ദിവസവുമുള്ള കുളി, വൃത്തിയുള്ള വസ്ത്രം, സാമൂഹിക അകലം എന്നിവ പാലിക്കണം. രോഗം പരത്തുന്ന അണുക്കൾ ആദിയം നമ്മുടെ ബാഹിയ ശരീരത്തിൽ ആണ് എത്തുന്നത്. കയ്യും, നഖവും, മുഖവും, കഴുകിയശേഷമേ ആഹാരം കഴിക്കാവൂ. ഇല്ലെഗിൽ രോഗാണുക്കൾ നമ്മുടെ ആധനധാരിക ശരീരത്തിലേക് പ്രവേശിക്കുകയും ചെയ്യും.
ഒറ്റക്കെട്ടായാണ് ഈ മഹാമാരിയെ നാം നേരിടേണ്ടത്. ഈ പ്രതിരോധത്തിൽ പിഴവുണ്ടായിക്കൂടാ. ഇതിൽ നമ്മൾ പരാജയപ്പെടില്ല. അധികൃതർ ഏർപ്പെടുത്തുന്ന നിയന്ത്രണങ്ങൾ എല്ലാം നമ്മുക്കൊക്കെ വേണ്ടിയാണെന്നും ഒരാളുടെ പിഴവുതന്നെ നാടിനെയാകെ, നാടുകളെ ആകെ നശിപ്പിച്ചേക്കുമെന്നുള്ള തിരിച്ചറിവാണ് പ്രധാനം. നിരാശയും പേടിയും പാതാർച്ചയുമല്ല ലോകം നമ്മളിൽ നിന്ന് പ്രതിഷിക്കുന്നത്; ഏത് ദുരന്തത്തിലും ഒറ്റകെട്ടായി നിന്ന് ഒരുമിച്ചുള്ള പ്രവർത്തനമാണ്. ഇപ്പോൾ കാലം ആവശ്യപ്പെടുന്ന ഒത്തൊരുമ പരസ്പരം അകന്നുനിൽക്കലാണ്. രോഗത്തിന്റെ , വൈറസിന്റെ ചങ്ങല തകർക്കലാണ്. ഈ മഹാമാരിയെ നേരിടാൻ എല്ലാരും ഓര്മ്മിക്കുക. "ജീവിതം ആണ് ജയിക്കുക മരണമല്ല" എന്നാ ശുഭാപ്തിയോടെ മുന്നോട്ട് പോകാം .
സാങ്കേതിക പരിശോധന - Mohammedrafi തീയ്യതി: 21/ 04/ 2020 >> രചനാവിഭാഗം - ലേഖനം
|