സെന്റ് ആന്റണീസ് എച്ച്.എസ്. വെള്ളികുളം/അക്ഷരവൃക്ഷം/മന്ദാരംകുന്നിലെ അമ്മുക്കുട്ടി
മന്ദാരംകുന്നിലെ അമ്മുക്കുട്ടി
അമ്മുക്കുട്ടി വളരെ മിടുക്കിയായിരുന്നു. അവൾക്ക് പരിസ്ഥിതിയോട് വളരെ അടുപ്പവും സ്നേഹവും ആയി രു ന്നു. അവളുടെ വീട്ടിൽ ധാരാളം മരങ്ങളും ചെടികളും ഉണ്ടായിരുന്നു. അവൾക്ക് ഇതെല്ലാം വളരെ പ്രിയപ്പട്ടതും ആയിരുന്നു. അവൾ എല്ലാ ദിവസവും വൈകുന്നേരങ്ങളിൽ ചെടികൾക്ക് വെള്ളം ഒഴിക്കുകയും. അവയെ പരിചരിക്കുകയും ചെയ്യുമായിരുന്നു. ഒരു ദിവസം അവൾ സ്കൂളിൽ പോകുന്ന വഴിക്ക് ഒരു മാമനും കൂട്ടുകാരൻ മരം മുറിക്കുന്നത് കണ്ടു. അവൾ പറഞ്ഞു അത് മുറിക്കരുതെ, നമുക്ക് ജീവിക്കണമെങ്കിൽ മരങ്ങൾ വേണം. ശുദ്ധവായുവും ശുദ്ധജലവുo ലഭിക്കാൻ മരങ്ങൾ കൂടിയേ തീരു നമ്മൾ ജീവിക്കുന്നതു തന്നെ മരങ്ങൾ ഉള്ള തുകൊണ്ടാണ്. കൊച്ചു കുട്ടിയായ അമ്മുവിൻ്റെ വാക്കുകൾ കേട്ടപ്പോൾ അവർ പറഞ്ഞു ക്ഷമിക്കണം കുഞ്ഞേ ഫാക്ടറിയിലെ ജോലിക്കാരായ ഞങ്ങൾ ക്ക് അവിട്ടത്തെ അധികാരികളുടെ ഉത്തരവുകൾ അനുസരിക്കാനേ കഴിയൂ.. അല്ലെങ്കിൽ ഞങ്ങളടെ ജോലി തന്നെ ഇല്ലാതാകും. അതു കൊണ്ടാണ് ഇത്രയും വലിയ തെറ്റിന് ഞങ്ങൾ കൂട്ടുനില്ക്കുന്നത്. ഇനിയെങ്കിലും നമ്മുടെയും വരും തലമുറയുടെയും ജീവനു നാശം വരുത്തുന്ന ഒന്നിനും ഞങ്ങൾ ആരം കൂട്ടുനില്ക്കുകയില്ല. കൊച്ചു കുട്ടിയായ നീയാണ് ഞങ്ങടെ കണ്ണ തുറച്ചിച്ചത്. ഇത് കേട്ട അമ്മുക്കുട്ടി അവർക്ക് നല്ലൊരു പുഞ്ചിരി സമ്മാനിച്ച് സ്കൂളിലേക്ക് യാത്രയായി.
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ഈരാററുപേട്ട ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ഈരാററുപേട്ട ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- കോട്ടയം ജില്ലയിൽ 21/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ