Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണക്കാലം
ഒരു മാർച്ചിൻ സായാഹ്നം
കൂട്ടുകാരെ പിരിഞ്ഞ്
നഷ്‍ടസ്വപ്നങ്ങളിൽ മുഴുകി
ഞാൻ വീട്ടിലെത്തിയപ്പോൾ......
ചാനലുകൾ വിളിച്ചുകൂവുന്നു..
വന്നിതാ വില്ലൻ കൊറോണ
പേടിക്കണം പേടിച്ചിടേണം
കൈ കഴുകേണം അകലം പാലിക്കണം...
രാത്രിയിൽ വന്നെത്തിയ അച്ഛൻ
കൊണ്ടുവന്നു സാനിറ്റെസറും മാസ്‍കും
എനിക്കും ചെറുതായി മനസ്സിലായി
കൊറോണ ഒരു വില്ലൻ തന്നെ...
അമ്മയോടു ചോദിച്ചു ഞാൻ
എൻെറ പൂച്ചയ്‍ക്കുവേണോ മാസ്‍ക്ക്
മറുപടി പറയാതെ പാഞ്ഞു അമ്മ
മാസ്‍ക്ക് വെച്ച പൂച്ചയെഒാർത്ത് ചിരിച്ചുപോയി ഞാനും
പിന്നെ എൻെറ കൂട്ടുകാരുടെ മെസ്സേജുകൾ വായിച്ചു
പാചകക്കുറിപ്പുകൾ തിരഞ്ഞു
ടിവിക്ക് തലവെച്ച്....
വീട് വൃത്തിയാക്കി കൊഴിഞ്ഞു നാളുകൾ...
കേരളം എത്ര സുന്ദരമെന്ന് ഞാനറിഞ്ഞനാളുകൾ
മുംബയിൽ നിന്നാൻറി...
അറേബ്യയിൽ നിന്നങ്കിൾ..
ചൊല്ലി അവിടുത്തെ ദുരിതങ്ങൾ....
ഞാൻ പറഞ്ഞു...
അച്ഛാ നമുക്ക് നമ്മുടെ കേരളം മതി..
കൊറോണയ്ക്ക് പേടിയാണീ കേരളത്തെ....
എനിക്ക് ഒത്തിരി ഇഷ്‍ടമാണീ കേരളത്തെ....
|