ശ്രേയ എൽ. പി. എസ്. ഈട്ടിമൂട്‌/അക്ഷരവൃക്ഷം/കോവിഡ് - 19

Schoolwiki സംരംഭത്തിൽ നിന്ന്
14:33, 21 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Bodhi2012 (സംവാദം | സംഭാവനകൾ) (' {{BoxTop1 | തലക്കെട്ട്= കോവിഡ് - 19 <!-- തലക്കെട്ട് - സമ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കോവിഡ് - 19


ഈ മഹാമാരി പെയ്തിറങ്ങിയിട്ട് എത്ര നാളായി. പത്രങ്ങളിലും, ടി.വിയിലും, ഫോണിലുമൊക്കെ വരുന്ന വാർത്തകൾ കണ്ടും കേട്ടും വളരെ വിഷമത്തിലാണ്. എന്റെ കേരളത്തിൽ ശാന്തമാണിപ്പോൾ. അച്ഛൻ ബോംബെയിലാണ്. റൂമിനകത്താണെന്നു പറഞ്ഞു. അവിടെ കുഴപ്പമില്ല. കുറച്ചകലെയാണ് ധാരാവി . കൂട്ടുകാരുടെ വിശേഷങ്ങളൊന്നുമില്ല. വീട്ടിലിരുന്ന് മടുത്തു. കൂടുതൽ സമയവും കളിയാണ്. വാർത്ത,,, വാർത്ത തന്നെ എപ്പോഴും വ്യാജ വാർത്തകൾക്ക് ക്ഷാമമില്ല. ചിലപ്പോൾ ചിരി വരും. എന്നാണോ ഇതിനൊരു മോചനം. സ്കൂൾ തുറന്നെങ്കിൽ പോകാമായിരുന്നു. ഇനി പുതിയ സ്കൂളാണ്.കൂട്ടുകാരെയെല്ലാം കാണാൻ ഞാൻ കാത്തിരിക്കുകയാണ്




കൃഷ്ണ കൃപ
ക്ലാസ്സ് .നാല് ശ്രേയ എൽ.പി എസ്. ഈട്ടിമൂട്
പാലോട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം