സെന്റ് ജോസഫ്‌സ് യു.പി.എസ്. മലയി‍ഞ്ചിപ്പാറ/അക്ഷരവൃക്ഷം/ബലഹീനൻ

Schoolwiki സംരംഭത്തിൽ നിന്ന്
ബലഹീനൻ

കൊറോണയല്ലയോ കൊറോണയല്ലയോ
കൊടും ഭീകരമാം അവനൊരു അസഹിഷ്ണുവായ്
ഭൂലോകമാകെ വിറപ്പിച്ചു കൊണ്ടവൻ
അതിവേഗം പടരുന്ന കാട്ടുതീയായ്

വിദ്യയിൽ പ്രബുദ്ധരാം ലോകത്തെയും മാലോകരൊക്കയും
അവനെക്കുറിച്ചു ഓർത്ത് ഭയന്നിടുന്നു
അവനോ മരണത്തിൽ വിത്ത് വിതച്ചങ്ങ്
ഭയലേശ മന്യേ വിലസിടുന്നു

ഇനിയാര് ഇനിയാര് മുൻപന്തിയിലെന്ന്
 രാജ്യങ്ങളോരോന്നും ഭയന്നിടുന്നു
 ഞാനില്ല ഞാനില്ല എന്നോതിക്കൊണ്ടവർ
 ശ്രമിക്കുന്നു ഓടിയൊളിക്കുവാനായ്
 
 മതവും ജാതിയും പറഞ്ഞവരൊക്കയും
 ഓടി മറയുന്നു ദുർബലരായ്
വർഗീയതതൻ വിത്ത് പാകിക്കൊണ്ട്
 ഉല്ലസി ച്ചിരുന്നോരും ഇന്നെവിടെ പോയി  ?

അഹന്തകളെല്ലാമേ വെടിയുക മനുഷ്യാ നീ
 അഹങ്കരിക്കേണ്ടവൻ അവനല്ലയോ
ബലഹീനനായ് ഈ വൈറസിനെ കാണാതെ
നിൻ ബലഹീനത ഓർക്കുക

എന്നുമേ നീ
ഭയമല്ല വേണ്ടത് കരുതലാണ്
അനാവശ്യ സമ്പർക്കങ്ങൾ ഒഴുവാക്കീടാം
പ്രളയവും നിപ്പയും അതിജീവിച്ച നമ്മൾ
ഒന്നിച്ചു നിന്നെ തീർത്തിടും ഈ മഹാമാരിയെയും

 

അനഘമോൾ തോമസ്
VII A സെന്റ് ജോസഫ്‌സ് യു.പി.എസ്. മലയി‍ഞ്ചിപ്പാറ
ഈരാറ്റുപേട്ട ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത