13:35, 21 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mka(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= കവിത <!-- തലക്കെട്ട് - സമചിഹ്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കവിത
അക്ഷരതാളിൽ കുത്തിക്കുറിച്ച
വാക്കുകൾ കൂടിച്ചേർന്നപ്പോൾ അത് കവിതയായി
മധുരം തുളുമ്പുന്ന സ്വപ്നവും കയ്പ്പ് നിറഞ്ഞ അനുഭവവും
കുറ്റപ്പെടുത്തുന്ന വാക്കുകളും
നൊമ്പരമൂറുന്ന ഓർമ്മയും കവിതയിലെ കഥാപാത്രമായി.....
കവിത അത് കവിയുടെ മനസ്സാണ്...
ആർക്കും തളർത്താനാവാത്ത മനസ്സ്....
യുദ്ധഭൂമിയിൽ പൊരുതുന്ന പടയാളിയായി
മുന്നോട്ടു കുതിക്കുന്നു ലോകാവസാനം വരെ....