ഗവൺമെന്റ് യു പി എസ്സ് വെള്ളറട/അക്ഷരവൃക്ഷം/ അനുസരണ
അനുസരണ
ആൽമരം ഞെട്ടിവിറച്ചു.ഒരിക്കൽ പോലും ഇങ്ങനെ ഉണ്ടായിട്ടില്ല.ഈ മനുഷ്യൻ എന്തിനാണ് എൻറെ ചുവട്ടിൽ തീയിടുന്നത്.എന്നെ മാത്രം വിശ്വസിച്ച് എന്തു മാത്രം ജീവികളാണ് എൻറെ ചില്ലകളിലും പൊത്തുകളിലും ചേക്കേറിയിരിക്കുന്നത്.അണ്ണാൻ,വാവൽ,കാക്ക,തത്ത,ഉറുമ്പ്....അങ്ങനെ നിരവധി.തീ പടർന്നാൽ അതിൻറെ തീയിലും ,പുകയിലും ഞാനും എൻറെ പൊത്തുകളിലും ചില്ലകളിലുമുള്ള ജീവികളും ഒക്കെ ,വെന്തുപോകും. മഴക്കാലമായിട്ടും മഴ വരുന്നുമില്ല. ഇന്നെങ്കിലും മഴ പെയ്യണേ. ആൽമരം പ്രാർത്ഥിച്ചു. എല്ലാവരും അടുത്ത മരങ്ങളിലും മാളങ്ങളിലും മാറിത്താമസിക്കണം.ഈ തീയും പുകയും നിങ്ങളെ നശിപ്പിക്കുംതീയണയുംവരെ സുരക്ഷിതരായിരിക്കുക.ആൽ മരം ഐവരെയും അറിയിച്ചു. എല്ലാ ജീവികളും അടുത്ത മരങ്ങളിലും കുറ്റിക്കാട്ടിലും അഭയം തേടി.ആൽമരത്തിൻറെ വാക്കുകൾ കേൾക്കാത്ത ചില വാവലുകളും അണ്ണാൻ കുഞ്ഞുങ്ങളുംആ തീയുടെ പുകയിലും ചൂടിലും തളർന്ന് താഴെ തീയിലേക്കു പതിച്ചു.ആൽമരത്തിൻറെ ചില കൊമ്പുകളും ഇലകളും വാടിപ്പോയെങ്കിലും അന്ന് തന്നെ പെയ്ത മഴയിൽ തീ അണഞ്ഞ്,മരം സുരക്ഷിതമായി.ആൽ മരത്തിൻറെ വാക്കുകൾ അനുസരിച്ച ജീവികളൊക്കെ സന്തോഷത്തോടെ തിരിച്ചുവന്നു.
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പാറശ്ശാല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പാറശ്ശാല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- തിരുവനന്തപുരം ജില്ലയിൽ 21/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ