Littleflowerlpsmanimala/aksharavriksham

Schoolwiki സംരംഭത്തിൽ നിന്ന്
12:34, 21 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 32440 (സംവാദം | സംഭാവനകൾ)
  • Littleflowerlpsmanimala/aksharavriksham/സ്വപ്നത്തിലെ നാട്
സ്വപ്നത്തിലെ നാട്
ഒരിക്കൽ ഒരിടത്ത്  ജോണി എന്ന് പേരുള്ള ഒരു കുട്ടി ഉണ്ടായിരുന്നു.  നല്ല മിടുക്കനായിരുന്നു ജോണി. 
അവന് ചെറുപ്പം മുതൽ ഒരു വലിയ ആഗ്രഹം ഉണ്ടായിരുന്നു . ആഗ്രഹം എന്തായിരുന്നുവെന്നോ ? അവന് വിദേശത്ത് പോകണം.
വിദേശത്ത് എന്തെല്ലാം ഉണ്ടാകും എന്ന് അവൻ സ്വപ്നം കണ്ടു കൊണ്ടേയിരുന്നു.
പക്ഷേ, എങ്ങനെ പോകും എന്ന ചിന്ത അവനെ വല്ലാതെ വിഷമിപ്പിച്ചു .അവൻ വിഷമിച്ചിരിക്കുന്നത് ചേച്ചി ശ്രദ്ധിച്ചു.
ചേച്ചി ചോദിച്ചു " മോനെ നീ എന്തിനാ ഇങ്ങനെ വിഷമിച്ചിരിക്കുന്നത് ? "
അവൻ പറഞ്ഞു " ചേച്ചീ... എനിക്ക് വിദേശത്ത് പോകണം. അവിടെ താമസിക്കാൻ നല്ല രസമായിരിക്കും. എനിക്ക് അവിടം ഒക്കെ ഒന്ന് കാണണം. അവിടെ താമസിക്കാൻ നല്ല സൗകര്യങ്ങളും ഉണ്ടാവും . എനിക്ക് പോകണം " .
അവൻ വാശി പിടിച്ചു. " നീ വിഷമിക്കേണ്ട അടുത്ത തവണ ഞാൻ പോകുമ്പോൾ നിന്നെയും കൊണ്ടു പോകാം. അവിടം ഒക്കെ കാണിച്ചു തരാം."
ജോണിക്ക് അത് കേട്ടപ്പോൾ സന്തോഷമായി.അവൻ കൂട്ടുകാരോട് പറഞ്ഞു ,ഞാൻ ചേച്ചിയോടൊപ്പം പോവുകയാണെന്ന്.
അവന് ചേച്ചിയോടുള്ള ഇഷ്ടം കൂടി. തൊട്ടടുത്ത അവധിക്കാലത്ത് ചേച്ചി അവനെയും കൂട്ടി വിദേശത്തേക്ക് പോയി .
അവിടെ എത്തി സന്തോഷത്തോടെ കഴിഞ്ഞു കൊണ്ടിരിക്കുമ്പോൾ അവരെ വല്ലാതെ വേദനിപ്പിച്ച ഒരു സംഭവമുണ്ടായി.
അവിടെ പടർന്ന ഒരു വാർത്ത അവരെ ഞെട്ടിച്ചു .ഒരു മഹാമാരി അവിടെ പടർന്നുപിടിച്ചിരിക്കുന്നു.
രണ്ടുപേർക്കും വളരെ സങ്കടമായി. ചേച്ചി അവനെ വഴക്കു പറഞ്ഞു .
"നീ നിർബന്ധിച്ചത് കൊണ്ടല്ലേ ഇപ്പോൾ ഇങ്ങോട്ട് വന്നത്. ഇനി എന്തു ചെയ്യും എങ്ങനെ തിരിച്ചു പോകും .അവധി കഴിയുമ്പോൾ സ്കൂളിൽ പോകേണ്ടതല്ലേ ? "
അവന്റെ വിഷമം ഇരട്ടിയായി. പുറത്തിറങ്ങാനാവാതെ മുറിയിൽ തന്നെ ഇരുന്ന് അവൻ മടുത്തു.
അപ്പോൾ അവൻ ചിന്തിച്ചു. നാട്ടിൽ ആയിരുന്നെങ്കിൽ എനിക്ക് മുറ്റത്തുകൂടിയും, പറമ്പിലൂടെയും ഒക്കെ നടക്കാമായിരുന്നു.
എങ്ങനെയെങ്കിലും നാട്ടിൽ എത്തിയിരുന്നെങ്കിൽ എന്ന് അവൻ ആഗ്രഹിച്ചു .
കുറേ ദിവസങ്ങൾ കാത്തിരുന്ന ശേഷം അവൻ നാട്ടിലെത്തി.
അപ്പോഴാണ് അവന് ആശ്വാസമായത്.

ഗുണപാഠം : ഉള്ളത് കൊണ്ട് സന്തോഷമായി കഴിയുക.

ഹിലരി എൽസ രാജീവ്
3A എൽ എഫ് എൽ പി സ്‌കൂൾ മണിമല
കറുകച്ചാൽ ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


  • Littleflowerlpsmanimala/aksharavriksham/എന്റെ അവധിക്കാലം
എന്റെ അവധിക്കാലം
എന്റെ അവധിക്കാലം രസകരമായി തുടരുന്നു. 
എല്ലാവരും വീട്ടിലുണ്ട്. എല്ലാവർക്കും ഒരുമിച്ചിരുന്ന് ആഹാരം കഴിക്കാൻ പറ്റുന്നത് വലിയ സന്തോഷമാണ്.
പപ്പായുടെ കൂടെ പന്തു കളിക്കാനും, കഥകൾ പറഞ്ഞ് ഇരിക്കാനും നല്ല രസമാണ്.
വീട്ടിൽ മുതിർന്നവർക്ക് എല്ലാവർക്കും എന്തൊക്കെയോ ബുദ്ധിമുട്ടുകൾ ഉണ്ടെന്ന് പറയുന്നു.
എനിക്ക് എന്തുപറഞ്ഞാലും നല്ല രസമായി തോന്നുന്നു. പരീക്ഷയില്ല, പഠിക്കാൻ ഒന്നുമില്ല .
അതുകൊണ്ടുതന്നെ സന്തോഷം ഇരട്ടിയാണ്. അവധിക്കാലത്ത് വേദപാഠ ക്ലാസുകൾ ഉണ്ടാകേണ്ടതാണ് ,
അതുമില്ല . ഒരു കാര്യം കൂടി  അവധിക്കാലത്തെ പ്രധാന വില്ലൻ ചക്കയാണ് .
ചക്ക കൊണ്ടുള്ള വിഭവങ്ങൾ ഒരുക്കുകയാണ് അമ്മയുടെയും ,ചേച്ചിയുടെയും പ്രധാന ജോലി .ഈ വില്ലനിൽ തന്നെ ഞാൻ എന്റെ കഥ നിർത്തുന്നു.
ജനറ്റ്
3B എൽ എഫ് എൽ പി സ്‌കൂൾ മണിമല
കറുകച്ചാൽ ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


"https://schoolwiki.in/index.php?title=Littleflowerlpsmanimala/aksharavriksham&oldid=849446" എന്ന താളിൽനിന്ന് ശേഖരിച്ചത്