വാഗ്ദേവിലാസം എൽ.പി.എസ്/അക്ഷരവൃക്ഷം/ പട്ടം

Schoolwiki സംരംഭത്തിൽ നിന്ന്
പട്ടം
<poem>

പട്ടം കുട്ടൻ കെട്ടിയ പട്ടം വാനിൽ വട്ടം തിരിയുന്നു. കൂട്ടം കൂടി കുഞ്ഞിക്കിളികൾ കൂടെ പായുന്നു. കൂട്ടം കൂടി കുട്ടിക്കുഞ്ഞുകൾ കൂടെ പായുന്നു. ചരടും പൊട്ടി മൂക്കും കൂത്തി പട്ടം വീണുടനെ. പൊട്ടിയ പട്ടം കണ്ടിട്ടുടനെ കുട്ടൻ കരയുന്നു. അതു കണ്ടപ്പോൾ ചേട്ടൻ വന്നാ പട്ടമെടുത്തിട്ടോ, പൊട്ടിയ ചരടുകൾ കൂട്ടിക്കെട്ടി പട്ടം പായിച്ചേ!

<poem>