ശിവപുരം എച്ച്.എസ്./അക്ഷരവൃക്ഷം/ശുചിത്വ കേരളം
ശുചിത്വ കേരളം
ഇത് കാലം നമുക്ക് കരുതിവെച്ച മഹാമാരിയുടെ ദുരിതപർവ്വം. ലോകം മുഴുവൻ covid-19 ന്റെ ഭീതിയിൽ ലോക്ക്ഡൗണുകളിൽ നിന്നും ലോക്ക്ഡൗണുകളിലേക്കു നീങ്ങി കൊണ്ടിരിക്കുന്നു. ഈ മഹാമാരി പതിനായിരകണക്കിന് ജീവനുകൾ കവർന്നുകൊണ്ടിരിക്കുമ്പോൾ നമുക്ക് പുനർവിജന്തനത്തിന് അവസരം ഒരുക്കുന്നു. ഫാസ്റ്റ്ഫുഡ് ജീവിതവും വാഹനത്തിലുള്ള കറക്കവും ശീലമാക്കിയ നാം ഇതേല്ലോ ഒഴിവാക്കാൻ പഠിച്ചുകൊണ്ടിരിക്കുന്നു. നമ്മുടെ വിക്രിയകൾ പ്രകൃതിയും പരിസരത്തെയും മലിനമാക്കുന്ന കാലം നാം മറന്നു കൊണ്ടേയിരിക്കുന്നു. കേരളീയർ ഇന്ന് മാലിന്യകൂമ്പാരങ്ങളുടെ നടുവിലാണ് ജീവിക്കുന്നത്. പ്രകൃതിയെയും മണ്ണിനെയും മറന്നുകൊണ്ട് മനുഷ്യർ കാട്ടുന്ന ചിന്താരഹിതമായ പ്രവർത്തികൾ പരിസ്ഥിതി മലിനീകരണതിന് കാരണമാകുന്നു.വാഹനപെരുപ്പവും നമ്മുടെ ചിന്തഹീനമായ പ്ലാസ്റ്റിക് ഉപയോഗവും use and throw സംസ്കാരവും ഒരു പരിധിവരെ പരിസര മലിനീകരണതിന് ഹേതുവാകുന്നു. വായുമലിനീകരണം പകർച്ചവ്യാധിക്കൾ തുടങ്ങിയ വിപത്തുകൾ നേരിടാനുള്ള സാഹചര്യം ഒരുക്കുകയാണ് ഇന്നത്തെ മനുഷ്യർ.കേരളം നേരിടുന്ന ഒരു വലിയ പ്രതിസന്ധി തന്നെയാണ് മലിനീകരണം.വിദേശത്ത് ശുചിത്വ നിയമങ്ങൾക്ക് ഇത്രയേറെ പ്രാധാന്യം ചെലുതുന്നുവോ അത്രയേറെ നമ്മളും അനുയോജ്യമായ നടപടി സ്വീകരിക്കേണ്ടതാണ്. മാലിന്യ സംസ്‍കാരണ മാർഗങ്ങൾ ശാസ്ത്രീയമായ രീതിയിൽ കണ്ടെത്തുകയും അത് ജനങ്ങളിൽ നടപ്പാക്കുകയും ചെയ്താൽ ഒരു വിധത്തിൽ മലിനീകരണം നിയന്ത്രിക്കാൻ നമ്മെ കൊണ്ട് സാധിചേക്കാം. സമൂഹം ഇന്ന് ഏറ്റവും പ്രാധാന്യം നൽകുന്ന മറ്റൊരു മനുഷ്യനിർമിത വസ്തുവാണ് പ്ലാസ്റ്റിക്. എന്നാൽ പ്ലാസ്റ്റിക് ഉപയോഗം വർദ്ധിക്കുന്ന സാഹചര്യത്തിൽ അത് മൂലമുണ്ടാകുന്ന മലിനീകരണത്തിനും വർധനവുണ്ടാകുന്നു. നൂറ്റാണ്ടുകളോളം നശിക്കാതെ നിൽക്കുന്ന പ്ലാസ്റ്റിക് പരിസ്ഥിതി ശുചിത്വത്തിലെ വലിയൊരു വില്ലനാണ്. ഇപ്പോൾ നമ്മുടെ ഗ്രാമങ്ങളിലെയും നഗരങ്ങളിലെയും മാലിന്യത്തിൽ പകുതിയിലേറെ പ്ലാസ്റ്റിക് മാലിന്യമാണ്. എങ്കിലും പ്ലാസ്റ്റിക് ഉപയോഗം കുറക്കാൻ നമുക്ക് സാദിക്കുന്നില്ല. ജനിതക വൈകല്യങ്ങളും കാൻസർ പോലുള്ള രോഗങ്ങൾക്ക് കാരണമാകുന്നതു പ്ലാസ്റ്റിക് ആണെന്ന് പഠനം തെളിയിക്കുന്നു.പ്ലാസ്റ്റിക്, ആശാസ്ത്രിയമായ കൃഷിരീതികൾ തുടങ്ങിയവ പരിസ്ഥിതി ശുചിത്വത്തിനു വലിയ തോതിൽ മുറിവേൽപിക്കുന്നു. പരിസ്ഥിതി മലിനീകരണതിനെതീരെ സർക്കാരും ആരോഗ്യവകുപ്പു കളുമൊക്കെ ഒന്നിച്ചു പോരാടുകയും നമ്മളും ഇതിന്റെ ഭാഗമായി സമൂഹത്തിൽ നേരിട്ട് ഇറങ്ങി പ്രവർത്തിക്കുകയും ചെയ്യുക.പ്ലാസ്റ്റിക് വേർതിരിച്ചു ശേഖരിക്കൽ, കൊതുക് നിവാരണം, ബയോഗ്യാസ് പ്ലാന്റ്കളുടെ വ്യാപനം, ശുചിത്വപാലനത്തിനുള്ള നടപടികൾ, പരിസ്ഥിതി സൗഹൃദ പ്രവർത്തനം, ഇതെല്ലാം തദേശ്വ സ്വയം ഭരണ സ്ഥാപനങ്ങളുമായി സഹകരിച്ചു ചെയ്യാവുന്നതാണ്. ഒരു സമ്പൂർണ മാലിന്യ നിർമാർജന പദ്ധതികായി നമുക്ക് ഒരുമിച്ച് കൈകോർക്കാം, കുട്ടികളെയും ചെറിയ ശുചിത്വ പ്രവർത്തനത്തിൽ പങ്കാളികളാക്കാം. ശുചിത്വ കേരളം എന്ന ലക്ഷ്യം പൂർത്തിയാക്കാൻ ഓരോ വ്യക്തിയും മുൻകൈയെടുത്ത് ശുചിത്വ പാലികേണ്ടതുണ്ട്.
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- മട്ടന്നൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- മട്ടന്നൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കണ്ണൂർ ജില്ലയിൽ 21/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ