ഹിദായത്തുൽ ഇസ്‌ലാം എച്ച്.എസ്.എസ്. എടവനക്കാട്/അക്ഷരവൃക്ഷം/പ്രക‍ൃതി

Schoolwiki സംരംഭത്തിൽ നിന്ന്
പ്രകൃതി


പ്രകൃതി നമുക്ക് കിട്ടിയ ഒരു വരദാനം ആണ് .പക്ഷേ അതിന്റെ മനോഹാരിത നശിപ്പിക്കുന്ന വിധത്തിലാണ് മനുഷ്യന്റെ പെരുമാറ്റം .നമ്മുടെ പുഴകളും തോടുകളും എല്ലാം തന്നെ മലിനമായിട്ടാണ് ഇപ്പോൾ ഒഴുകുന്നത്. പ്ലാസ്റ്റിക് കവറുകളും കുപ്പികളും കൊണ്ട് നിറഞ്ഞു കിടക്കുകയാണ് നമ്മുടെ ജലാശയങ്ങൾ .മനുഷ്യനും പ്രകൃതിയുമായുള്ള ബന്ധം തന്നെ അവസാനിച്ചു കൊണ്ടിരിക്കുകയാണ് ഈ കാലഘട്ടത്തിൽ .ഇപ്പോൾ ലോകമെമ്പാടും കൊറോണാ വൈറസിന്റെ ഭീതിയിലാണ് ജനങ്ങൾ ജീവിക്കുന്നത് .ഇതിന്റെ പ്രതിരോധത്തിന്റെ ഭാഗമായി എല്ലാവരും വ്യക്തിശുചിത്വവും പരിസരശുചിത്വവും ഉറപ്പുവരുത്തുന്നു .റോഡിൽ ചപ്പുചവറുകളും മാലിന്യകൂമ്പാരം നിഷേധിക്കലും റോഡിൽ തുപ്പുകയും ചെയ്യുന്നത് എല്ലാം നിർത്തിയിരിക്കുന്നു.. ഫലമായി നമ്മുടെ പ്രകൃതി മലിനമാകുന്നത് നിന്നും മുക്തി നേടി വരുന്നു.. മനുഷ്യ പ്ലാസ്റ്റിക് മാലിന്യങ്ങളും എല്ലാം പുഴകളിലും തോടുകളിലും വലിച്ചെറിയുന്നത് ക‍ുറഞ്ഞതുകാരണം മലിനീകരണവ‍ും കുറഞ്ഞു കൊണ്ടിരിക്കുന്നു.അതിന്റെ മനോഹാരിത തിരിച്ചുകിട്ടികൊണ്ടിരിക്കുന്നു. ദൈവത്തിന്റെ സ്വന്തം നാട് എന്ന വിശേഷണമാണ് നമ്മുടെ കൊച്ചു കേരളത്തിന് ഉള്ളത്.അത് നിലനിർത്തണം എന്നതാണ് എന്റെ അഭിലാഷം. നമ്മുടെ പ്രകൃതിയെ നശിപ്പിക്കരുത്..

മ‍ുഹമ്മദ് സഈദ് പി.എ
5 D എച്ച്.ഐ.എച്ച്.എസ്.എസ്. എടവനക്കാട്
വൈപ്പിൻ ഉപജില്ല
എറണാക‍ുളം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം