ഹിദായത്തുൽ ഇസ്‌ലാം എച്ച്.എസ്.എസ്. എടവനക്കാട്/അക്ഷരവൃക്ഷം/ കോവി‍ഡ്

Schoolwiki സംരംഭത്തിൽ നിന്ന്
കോവിഡ്


മാനവരാശി തൻ ജീവൻ കവർന്നീടും
മഹാമാരി കോവിഡിനെ കാൺക നിങ്ങൾ
ഒന്നിൽനിന്നൊന്നിലേക്കായിരമാളിലേ-
ക്കാളി പടർന്ന് പകർന്നിരിക്കുന്നു ..
ഇതാ ഈ ചെറു സഞ്ചാരി ഇരുളിൻ
വർഷമായി പെയ്തിരിക്കുന്നതും കാൺക നിങ്ങൾ ..
ഈ കൊടും പേമാരി തൻ ജലത്തിങ്കൽ
മാലോകരൊക്കെയും ജീവനറ്റിരിക്കുന്നു..
 ശേഷിക്കുന്നോർക്കെല്ലാം ജീവനായി കരുതലായി
ഇരുളിൻ പ്രകാശമായി മാലാഖമാർ
ഇറങ്ങല്ലെ കൂട്ടം കൂടല്ലേ എന്നിങ്ങനെ
 എന്തെല്ലാം നിർദ്ദേശങ്ങൾ വന്നു പിന്നെ
 ഇവയെല്ലാം പാലിക്കിൻ നമ്മളെല്ലാം
ഊണില്ലുറക്കമില്ലീ മാലാഖമാർക്കിതുവരെ
കൂടെയായ് സൈന്യവും പ്രാർത്ഥനയും
രക്ഷാധികാരിയാം ഷൈലജ ടീച്ചറും കൂടെയുണ്ടേ
 ഭയമല്ല കരുതലായി കാണണം നമ്മളീ
കോവിഡെന്നൊരീ ഭീകരനെ
ഓഖിയും പ്രളയവും നിപയും പോലെ നാം
അതിജീവിക്കുമീ കൊറോണക്കാലം ....


സായ് കൃഷ്ണ.എസ്
10 C എച്ച്.ഐ.എച്ച്.എസ്.എസ്. എടവനക്കാട്
വൈപ്പിൻ ഉപജില്ല
എറണാക‍ുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത