GANDI/coronakkalathe suchithwam
കൊറോണ കാലത്തെ ശുചിത്വം
ജഗ്ഗുവും സോനുവും കൂട്ടുകാരായിരുന്നു, ഒരു ദിവസം ജഗ്ഗുവിനു പനി വന്നു. ജഗ്ഗു ഡോക്ടറുടെ അടുത്ത് ചെന്നു. അപ്പോൾ ഡോക്ടർ പറഞ്ഞു ജഗ്ഗു, നിനക്ക് കോവിഡ്-19 രോഗമാണെന്ന് തോന്നുന്നു, രക്തം പരിശോതിധിച്ചിട്ട് പറയാം. ഇതു കേട്ട് ജഗ്ഗുവിനു പേടിയായി. പേടിക്കണ്ട ജഗ്ഗു, നീ കളിയ്ക്കാൻ പോകരുത്, വീട്ടിൽ ഇരിക്കണം. കൈകൾ നന്നായി സാനിടൈസറോ സോപോ ഉപയോഗിച്ച് കഴുകണം, പുറത്തേക്കു പോകുമ്പോൾ മാസ്ക് ധരിക്കണം, ശുചിത്വം പാലിക്കണം, ഡോക്ടർ പറഞ്ഞത് ജഗ്ഗു അനുസരിച്ചു. ജഗ്ഗുവിനോടൊപ്പം കളിയ്ക്കാൻ സോനു വന്നപ്പോൾ ജഗ്ഗു പറഞ്ഞു, സോനു എനിക്ക് പനിയാണ്. എന്റെ പനി മാറിയിട്ട് നമുക്ക് കളിക്കാം. ജഗ്ഗു വീണ്ടും ഡോക്ടറെ കാണാൻ ചെന്നു. ജഗ്ഗു, നിനക്ക് സാധാരണ പനിയാണ്, കൊവിഡ്-19 അല്ല. ഡോക്ടർ പറഞ്ഞത് കേട്ട് ജഗ്ഗുവിനു സമാധാനമായി
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- ത്രിശ്ശൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കുന്നംകുളം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- ത്രിശ്ശൂർ ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- ത്രിശ്ശൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കുന്നംകുളം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- ത്രിശ്ശൂർ ജില്ലയിൽ 21/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ