മഴ പറഞ്ഞു : ഞാൻ വന്നു മഴയായി പേമാരിയായി പ്രളയമായി ഒഴുകാൻ ഞാൻ വഴി ചോദിച്ചു തന്നില്ല ആരും ഇത്തിരി വഴിപോലും മഴ പറഞ്ഞു : ഞാൻ പുഴയെ തിരക്കി അലഞ്ഞു മറ്റൊരു പുഴയായി ഒഴുകി വഴികളിൽ കണ്ടതെല്ലാം തകർത്തെറിഞ്ഞു മുന്നേറി മഴ പറഞ്ഞു : ഞാൻ മഹാ പ്രളയമായി പെയ്തിറങ്ങി എനിക്കായ് ഒരു വഴി തന്നിരുന്നെങ്കിൽ എന്റെ പുഴകൾ നീ കാത്ത് സൂക്ഷിച്ചിരുന്നെങ്കിൽ ! മഴ പറഞ്ഞു : ഞാനാ പുഴയിൽ ലയിച്ചേനെ മഴ പറഞ്ഞു ഞാനിനിയും വരും പേമാരിയായി പ്രളയമായി വഴിയൊരുക്കുക എനിക്കായ് പുഴയൊരുക്കുക നാടിനായ് മഴ പറഞ്ഞു ഇനിയും ഞാൻ പെയ്തിറങ്ങും....