ജി.എച്ച്.എസ്.എസ്. ഇരുമ്പുഴി/അക്ഷരവൃക്ഷം/ഓർമ്മപെടുത്തൽ

Schoolwiki സംരംഭത്തിൽ നിന്ന്
ഓർമപ്പെടുത്തൽ


ആരുമേ കാണാത്ത ഇത്തിരി കുഞ്ഞന്റെ..
സംഹാര താണ്ഡവം എല്ലാടവും.
ആശങ്കയായ് പിന്നെ ഭീതിയിലായപ്പോൾ..
എല്ലാവരും തന്നെ കൂട്ടിലായി.
ജാതി,മത,വർഗ്ഗ,വർണ്ണ വിവേചനം..
ഒട്ടുമേ വയറസിന്നില്ലെന്നു കണ്ടു.
ഇന്ദ്രജാലം കൊണ്ടു മാരികൾ മാറ്റിയോർ,
മായകൾ കാട്ടി മന്ത്രം ജപിച്ചവർ..
എല്ലാവരും തന്നെ കൂട്ടിലായി.
ക്കൊക്കെയും പ്രഹരമായ് കൂട്ടിലായി.
ക്രൂരനാം വൈറസിൻ പിടിയിലായി...
ക്രൂരനാം വൈറസിൻ പിടിയിലായി.

ആരുമെ കൂട്ടിനില്ലാതെ ബന്ധിച്ചൊരു..
പൈങ്കിളി തന്നുടെ വ്യഥയറിഞ്ഞൂ.
വീട്ടുകാരെല്ലാരും കൂട്ടിനുണ്ടങ്കിലും..
പാരതന്ത്ര്യത്തിൻ മുഷിപ്പറിഞ്ഞു.
ക്ഷണനേരം കൊണ്ടൂ പടർന്നൊരു വൻമാരി..
പാഠങ്ങളേറെ പഠിപ്പിച്ചു നമ്മേ...
പാഠങ്ങളേറേ പഠിപ്പിച്ചു നമ്മേ.

മത്സര ബുദ്ധിയാൽ
ചെയ്തൊരാ ചെയ്തികൾ
എല്ലാം വെറുതായായെന്നറിയുന്നു നാം.
ഒന്നിച്ചുനിൽക്കാൻ പഠിപ്പിച്ചവർ തന്നെ
അകലമൊരിത്തിരി
ഗുണമെന്നു ചൊല്ലി. 
പഴമയിലേക്കു മടങ്ങീ പലരും
പഴങ്കഥ പറയാനും സമയമുണ്ടിപ്പോൾ..
പഴങ്കഥ പറയാനും സമയമുണ്ടിപ്പോൾ..

വീട്ടുകാർ പലരും പരസ്പരം കണ്ടൂ.
കളിയും, ചിരിയും ,കുശലം പറച്ചിലും...
മുറ്റവും പൂക്കളും തൊടിയും മരങ്ങളും..
അഛനും അമ്മയും ഉണ്ണിയും പത്നിയും...
എല്ലാമെ കാണുവാൻ ഈശ്വരൻ തന്നുടെ...
വികൃതിയോ വെറുമൊരു ഓർമ്മപെടുത്തലോ..
വികൃതിയോ വെറുമൊരു ഓർമ്മപെടുത്തലോ ?.

 

ഷാന
8 E ജി.എച്ച.എസ്.എസ്. ഇരുമ്പുഴി
മലപ്പുറം ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത