ജി.എൽ.പി.എസ് ശാന്തിനഗർ/അക്ഷരവൃക്ഷം/കാഴ്ച

08:50, 21 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Glpschool santhinagar (സംവാദം | സംഭാവനകൾ) (' {{BoxTop1 | തലക്കെട്ട്= കാഴ്ച | color= 5 }} രാവിലത...' താൾ സൃഷ്ടിച്ചിരിക്കുന്നു)


കാഴ്ച


   രാവിലത്തെ ചായ കഴിഞ്ഞു ടി വി കണ്ടിരിക്കുമ്പോൾ 

അച്ഛൻ ഉറക്കം തൂങ്ങാറുണ്ടെന്നും ....

 അപ്പോൾ 'അമ്മ വിളിച്ചുണർത്തി
ചൂടു ചായ കൊടുക്കുമെന്നും
ഉച്ചയൂണു കഴിഞ്ഞാൽ 
രണ്ടു പേരുമൊന്നു മയങ്ങുമെന്നും....
പറമ്പിൽ തൊട്ടാവാടി പൂക്കളുണ്ടെന്നും
വൈകുന്നേരം മുറ്റത്തെ മാവിൻ തണൽ

സിറ്റൗട്ടിലെ കസേരയോട് കുശലം പറയാൻ വരുമെന്നും...

അഞ്ചു മണിയുടെ വെയിൽ
ഊണുമേശപ്പുറത്ത്

വിരി ഇടുമെന്നും

ഇന്നലെ വന്ന കൊറോണയാണ് 

കാട്ടിത്തന്നത്.




നാസിഹ് അമീൻ എം
3 A ജി.എൽ.പി സ്കൂൾ ശാന്തിനഗർ
വണ്ടൂർ ഉപജില്ല

അക്ഷരവൃക്ഷം പദ്ധതി, 2020
കഥ