ജി.എൽ.പി.എസ് വരവൂർ/അക്ഷരവൃക്ഷം/പ്രതിരോധിക്കൂ കൂട്ടരേ/പ്ശുചിത്വം
ശുചിത്വം
ശുചിത്വം എന്നത് മനുഷ്യ ജീവിതത്തിൽ ഏറ്റവും ഒഴിവക്കാൻ പറ്റാത്ത ഒന്നാണ്. വ്യക്തി ശുചിത്വ വും പരിസര ശുചിത്വവും ഒരു പോലെ പാലിക്കുന്ന ഒരാൾക്കു മാത്രമേ സാമൂഹിക ശുചിത്വം ഉണ്ടാവൂ.. ഇന്ന് നമ്മുടെ ലോകം പല തരത്തിലുള്ള അസുഖങ്ങളുടെയും വൈറസുകളുടെയും ഭീതിയിലാണ്. കൊറോണ വൈറസ് പോലെയുള്ള അപകടകരമായ വൈറസ് രോഗങ്ങൾ അതിൽ എടുത്ത് പറയേണ്ടത് തന്നെയാണ്. അതിനെ നമ്മൾ അതിജീവിക്കണമെങ്കിൽ വ്യക്തി ശുചിത്വവും പരിസര ശുചിത്വവും ഒരു പോലെ പാലിക്കണം." ശു ചിത്വം നല്ല ആരോഗ്യത്തിലേക്ക് നയിക്കുന്ന ഒരു ഘടകം കൂടിയാണ് എന്ന് നമ്മൾ ഓർക്കണം. വിവിധ ആരോഗ്യ സംഘടനകളും ഗവണ്മെന്റ് ഉം ഇതിനെ കുറിച്ചുള്ള നിർദ്ദേശങ്ങൾ മുന്നോട്ടു വെക്കുന്നുണ്ട്. വ്യക്തി ശുചിത്വം എന്നത് നമ്മുടെ ഓരോരുത്തരുടെയും നിത്യ ജീവിതത്തിലെ ശുചിത്വത്തെ അതായത് നമ്മുടെ എല്ലാവരുടെയും കുളി , പല്ല് തേപ്പ്, കൈ കഴുകൽ മുതലായ ഒരുപാട് കാര്യങ്ങളാണ് സൂചിപ്പിക്കുന്നത്. ഇതെല്ലാം തന്നെ അസുഖങ്ങളെ തടയുന്നതിന് ഒരു പരിധി വരെ സഹായിക്കുന്നു. അതു പോലെത്തെന്നെ പ്രധാനപ്പെട്ടതാണ് പരിസര ശുചിത്വവും. നാം ജീവിക്കുന്ന വീടും പരിസരവും ചുറ്റുപാടുകളും വൃത്തിയാക്കേണ്ട ചുമതല നമുക്ക് ഓരോരുത്തർക്കും ഉണ്ട്. അതാണ് പരിസരശുചീകരണം കൊണ്ട് ഉദ്ദേശിക്കുന്നത്. ഓർക്കുക. നല്ല ശുചിത്വം നല്ല ആരോഗ്യത്തിനും അതു വഴി നല്ല ഒരു തലമുറയെ സൃഷ്ടിക്കുന്നതിനു കാരണമാകുന്നു.
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തൃശൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- വാടക്കാഞ്ചേരി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തൃശൂർ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തൃശൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- വാടക്കാഞ്ചേരി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തൃശൂർ ജില്ലയിൽ 21/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ