സെന്റ്. ജോസഫ്‍സ് എച്ച്.എസ്.എസ്. അഞ്ചുതെങ്ങ്/അക്ഷരവൃക്ഷം/കൊറോണ കാലം
കൊറോണ കാലം
ഒരു ദിവസം അപ്രതീക്ഷിതമായി ഒരു ഭീകരൻ ലോകത്തേക്ക് കടന്നുവന്നു. അതുവരെ ജനങ്ങൾ എല്ലാം വലിയ കുഴപ്പമില്ലാതെ ജീവിക്കുകയായിരുന്നു. ഭീകരൻ കടന്നു വന്നതോടെ ജനങ്ങളെല്ലാം വലിയ ആശങ്കയിലായി. ആ ഭീകരനാണ് കൊറോണ വൈറസ് എന്നറിയപ്പെടുന്ന കോവിഡ്-19. ലോകം ഒന്നാകെ ഈ വൈറസിന്റെ പിടിയിൽ അകപ്പെട്ടിരിക്കുകയാണ്. എല്ലാവരും ഇതിന്റെ അടിമയായി മാറിയിരിക്കുന്നു. ഈ വൈറസ് ഗുരുതരമായി ബാധിക്കപ്പെട്ടവരെല്ലാം മരിച്ചുകൊണ്ടിരിക്കുന്നു. അതുകൊണ്ട് തന്നെ ഇതിനെ കൊലയാളി എന്നും വിളിക്കുന്നു. ഇതിന്റെ വ്യാപനം തടയുന്നതിനായി സർക്കാർ ലോക്ക്ഡൗൺ ഏർപ്പെടുത്തി. സാമൂഹിക ആകലം പാലിക്കുക, മാസ്ക് ധരിക്കുക, കൈകൾ സോപ്പ് ഉപയോഗിച്ച് നന്നായി കഴുകുക തുടങ്ങിയ മാർഗ്ഗ നിർദ്ദേശങ്ങളും നൽകുകയുണ്ടായി. എല്ലാവരും ഭവനങ്ങളിൽ ആയിരിക്കണമെന്നും അറിയിച്ചു. കേരളത്തിൽ ആരും പട്ടിണി കിടക്കരുത് എന്ന ഉദ്ദേശത്തോടെ കമ്മ്യൂണിറ്റി കിച്ചൺ നടപ്പിലാക്കി. കൂട്ടായ പ്രവർത്തനങ്ങളാണ് നാടിന്റെ കരുത്ത്. നിപ്പയും, പ്രളയവും അതിജീവിച്ച നമ്മൾ ഈ മഹാമാരിയും അതിജീവിക്കും.
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- വർക്കല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- വർക്കല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 21/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ