ജി.എച്ച്.എസ്. അയിലം/അക്ഷരവൃക്ഷം/ശുചിത്വം എന്ന പദം
ശുചിത്വം എന്ന പദം
ശുചിത്വം എന്നാൽ വിവിധ സന്ദർഭങ്ങളിൽ പല കാര്യങ്ങളെ വിവക്ഷിക്കുന്ന പദമാണ്. ഗ്രീക്ക് പുരാണത്തിലെ ആരോഗ്യ ദേവതയായ ഹൈ ജിയയുടെ പേരിൽനിന്നാണ് hygiene എന്ന വാക്ക് ഉണ്ടായിട്ടുള്ളത്. അതിനാൽ ആരോഗ്യം, വൃത്തി,വെടിപ്പ്,ശുദ്ധി എന്നീ പദങ്ങൾ ഉപയോഗിക്കുന്ന തുല്യ അർത്ഥത്തിൽ ശുചിത്വം എന്ന വാക്ക് ഉപയോഗിക്കുന്നു. ശുചിത്വം എന്നാൽ വൃത്തി എന്നാണ് അർത്ഥം.ചുറ്റുപാടുകൾ എപ്പോഴും ശുചിയായി സൂക്ഷിക്കുക അല്ലെങ്കിൽ അണുബാധകൾ ഉണ്ടാകുവാനും അതിലൂടെ രോഗങ്ങൾ പകരുവാനും ഇടയാകും. അതുകൊണ്ട് വീടും പരിസരവു വൃത്തിയായി സൂക്ഷിക്കുക. വെള്ളം കെട്ടിക്കിടക്കുന്ന സാഹചര്യങ്ങൾ കഴിവതും ഒഴിവാക്കുക. കൈകാലുകൾ വൃത്തിയാക്കുക. ശുചിത്വ ത്തിൻറെ കാര്യത്തിൽ നമ്മൾ എപ്പോഴും ജാഗരൂകരായിരിക്കണം.
|