ജി.യു.പി.എസ്. മഞ്ചേരി/അക്ഷരവൃക്ഷം/പുതു പ്രഭാതത്തിനായ്....

Schoolwiki സംരംഭത്തിൽ നിന്ന്
00:11, 21 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Gupsmanjeri (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= പുതു പ്രഭാതത്തിനായ്.... <!-- ത...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പുതു പ്രഭാതത്തിനായ്....

ഇന്നലകളെ,
ഓർമ്മിപ്പിച്ചു കൊണ്ട്
നൃത്തം ചെയ്യുകയാണ്
ഇത്തിരി പോന്നൊരു ഭീകരൻ .....
കണ്ണുകളെ മയക്കി
ശരീരത്തെ തടവിലാക്കി,
ഒളിഞ്ഞു വരുന്ന ഇവന് പ്രിയം
ഭീതി ത മുഖങ്ങൾ ....
നി പ യും സാർസും സുനാമിയും ഭൂകമ്പവും കൊടുങ്കാറ്റുമെല്ലാം നമുക്കു നേരെ ചീറി വന്ന സമയമതിൽ ധീരരായ് പൊരുതി മുന്നേറിയ
മർത്യർ നാം .....
നമുക്കു തടവിലാക്കണം
തുരത്തി ദൂരെയെറിയണം
നാടിളക്കുമീ
നരഭോജിയാം
കുറമ്പനെ ....
സ്നേഹ ബന്ധങ്ങൾ മനസ്സിലൊതുക്കി കൈകൂപ്പി നിന്ന് പാലിക്കാം
വ്യക്തി ശുചിത്വവും ....
കറുത്ത മേഘങ്ങളെ തള്ളിമാറ്റി,
വേദനയേറും ദിനരാത്രങ്ങൾ തുഴഞ്ഞ് തുഴഞ്ഞ് നീങ്ങി ,
നഖവും കൊക്കും
പതം വരുത്തി.ഉന്നതങ്ങളിൽ
പറന്നുയരും
പക്ഷി ശ്രേഷ്ഠനാം ഗരുഡനെ പോലെ.....
നമുക്കു മുയരാം
പുതു പ്രഭാതത്തിനായ്
പറന്ന് പറന്ന്
പറന്നുയരാം


ദേവനന്ദ എസ് നായർ
7 C ജിയുപിഎസ് മഞ്ചേരി
മഞ്ചേരി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത