എ.യു.പി.എസ് എറിയാട്/അക്ഷരവൃക്ഷം/സ്വാർത്ഥത

23:39, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 48552 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= സ്വാർത്ഥത <!-- തലക്കെട്ട് - സ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
സ്വാർത്ഥത

മലയാളി ചിന്തിക്കുന്നു
എന്റെ വീട് ഇവിടെ അടുത്തെങ്ങുമല്ല
കക്കൂസ് മാലിന്യവും
പ്ലാസ്റ്റിക് ചാക്കിൽ
നിറച്ചവൻ
തോട്ടിലെറിയുന്നു
പുഴയിലെറിയുന്നു.
വെള്ളം കുടിക്കുന്നവർകൊക്കെയും
കിട്ടുന്നു വയറിളക്കവും മഞ്ഞപ്പിത്തവും.
 
വർഷങ്ങൾക്കപ്പുറം മണ്ണിലിട്ട മാലിന്യം ചിതലരിച്ച് ചീഞ്ഞഴുകി ഒറ്റയാഴ്‌ചക്കുള്ളിൽ
മണ്ണോടു ചേർന്നു.
ഇന്നിപ്പം പ്ലാസ്റ്റിക് കവറുകളിൽ നീട്ടിയെറിയും
മാലിന്യത്തിൽ വളരും കോടിക്കണക്കിന് കൊതുകുകൾ ഡെങ്കി പരത്തി ആയിരം പേരെ കൊല്ലുന്നു.

ഏക രക്ഷാ മാർഗം
സമ്പൂർണ പ്ലാസ്റ്റിക് നിരോധനം മാത്രവും.
 

ഫാത്തിമ നജ. സി
5C എ.യു.പി.എസ്.എറിയാട്
വണ്ടൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത