ഗവ. എച്ച്.എസ്.എസ്. കുട്ടമശ്ശേരി/അക്ഷരവൃക്ഷം/എൻ്റെ പുന്നാര പൂവാടി

Schoolwiki സംരംഭത്തിൽ നിന്ന്
23:36, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ghsskuttamassery (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്എ=ൻ്റെ പുന്നാര പൂവാടി <!-- തലക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
{{{തലക്കെട്ട്}}}


വീടിൻ മുറ്റമലങ്കരിക്കുന്നൊരു
പൂവാടി നട്ടുവളർത്തീ ഞാൻ
നാട്ടു കോളാമ്പിയും നാട്ടു റോസും
പിന്നെ മഞ്ഞപ്പാപ്പത്തിയും പാറുന്നു
എല്ലാ ദിവസവും രാവിലെ
ഞാൻ വന്ന് വെള്ളം നനയ്ക്കുന്ന പൂവാടി
ഉച്ചക്കും വൈകീട്ടും രാത്രിയിൽ പോലും
വെള്ളം നനയ്ക്കുന്ന പൂവാടി
കരിവണ്ടിൻ കൂട്ടവും തേനീച്ചക്കൂട്ടവും
പാറിപ്പറക്കുന്ന പൂവാടി
അമ്മയും അച്ഛനും ചേട്ടനും ഞാനും
വളർത്തീടുന്നൊരു പൂവാടി
പൂവാടി കണ്ടിട്ട് എല്ലാ ദിവസവും
വാ പൊളിച്ചിരിക്കും വഴിപോക്കർ

അഫ്‌നിതാ വി എ
5B ഗവ.എച്ച്.എസ്.എസ്.കുട്ടമശ്ശേരി
ആലുവ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത