ഉള്ളടക്കത്തിലേക്ക് പോവുക

ജി.എം.യു.പി.എസ്.മുണ്ടമ്പ്ര/അക്ഷരവൃക്ഷം/മഹാമാരി

Schoolwiki സംരംഭത്തിൽ നിന്ന്
23:36, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 48244 (സംവാദം | സംഭാവനകൾ) (കോവിഡെന്ന മഹാമാരി പ്രതിരോധം നാം തീർക്കണം)
മഹാമാരി

മഹാമാരി
കോവിഡെന്ന മഹാമാരി
പ്രതിരോധം നാം തീർക്കണം
നിശ്ചലമായി അങ്ങാടി
നിശ്ചലമായ റോഡുകളും
 ആളുകളില്ല കളിത്തട്ടിൽ
ആളുകളില്ല പീടികയിൽ
മനുഷ്യരെല്ലാം ജാഗ്രതയിൽ
സാമൂഹികമായി അകലത്തിൽ
ബസ്സുകളില്ല കാറുകളില്ല
നിരത്തുകളും നിശ്ചലമായി
പള്ളികളില്ലാ അമ്പലമില്ല
ആരാധനകൾ വീടുകളിൽ
ആഘോഷങ്ങൾ ചെറുതായി
ആചാരങ്ങൾ ഇല്ലാതായി
ആർഭാടങ്ങൾ ആഡംബരവും
നാട്ടിൽ കാണാനില്ലാതായി
വൃത്തി ശുചിത്വം കാക്കേണം
പരിസരവും നാം നോക്കേണം
കൈകൾ നന്നായ് കഴുകേണം
മാസ്ക് നമ്മൾ ധരിക്കേണം
കോവിഡെന്ന മഹാമാരി
പ്രതിരോധം നാം തീർക്കേണം

ഷെഫിൻ ഷാനിദ്
4-B ജി. എം.യ‍ു.പി.എസ്.മ‍‍ുണ്ടമ്പ്ര
അരീക്കോട് ഉപജില്ല
മലപ്പ‍ുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത