ലൂഥറൻ എച്ച്.എസ്.എസ്, സൗത്ത് ആര്യാട്/അക്ഷരവൃക്ഷം/കോവിഡ് -19

Schoolwiki സംരംഭത്തിൽ നിന്ന്
കോവിഡ് -19

കൊറോണേ നിൻ ജന്മദേശം ചൈനയോ
എവിടെയായാലും നീ  ഭയങ്കരൻ തന്നെ
  ലോക രാഷ്ട്രങ്ങളെ കിടുകിടാ വിറപ്പിച്ചു
 ലോകജനതയെ ഒന്നായി നിർത്തിയവൻ നീ
  ഒന്നിനും   സമയമില്ലെന്നും പറഞ്ഞു
 ഓടിനടന്ന ജനങ്ങളെ
 ഒന്നായി  'ലോക ഡൗണി 'ലാക്കിയവൻ നീ
 കുട്ടികളുടെ പരീക്ഷകൾ 'തകിടം മറിച്ചു'
വെക്കേഷൻ  പ്രോഗ്രാമുകൾ വെള്ളത്തിലാക്കി നീ
 എല്ലാവരെയും' ശുചിത്വം' പഠിപ്പിച്ചു
'മാസ്ക് 'ധരിപ്പിച്ചു
 ആൾക്കൂട്ടങ്ങൾ ഒഴിവാക്കിയവൻ നീ
 മദ്യശാലകൾ പൂട്ടിച്ചു
 മദ്യപാന്മാരെ മര്യാദ പഠിപ്പിച്ചു
'ആക്സിഡന്റ് 'കുറഞ്ഞു
'പൊലൂഷൻ 'കുറഞ്ഞു
 സമസ്ത മേഖലായും നിൻ കയ്യിലാക്കി
 അമ്പലം പൂട്ടിച്ചു ,പള്ളികൾ പൂട്ടിച്ചു
 ഈ കലിയുഗത്തിൽ അവതാരം നീയെന്നും കാട്ടിച്ചു
 എങ്കിലും കൊറോണ ഇനി നീ പോകുക
 വിളയാട്ടം അവസാനിപ്പിക്കുക 
ഗോ കൊറോണ...നീ....ഗോ ...ഗോ

അനൂപ് രമേശ്
4 A ലൂഥറൻ ഹയർ സെക്കന്ററി സ്കൂൾ സൗത്ത് ആര്യാട്
ആലപ്പുഴ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത