എ.യു.പി.എസ് എറിയാട്/അക്ഷരവൃക്ഷം/ഭൂമി തൻ വിലാപം

Schoolwiki സംരംഭത്തിൽ നിന്ന്
23:29, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 48552 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ഭൂമി തൻ വിലാപം <!-- തലക്കെട്ട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ഭൂമി തൻ വിലാപം

ബസ്മുന്നോട്ടുനീങ്ങുകയാണ് ഇടക്കിടെ ഞാൻ ബസിന്റെ ജനലിലൂടെ എത്തിനോക്കി കൊണ്ടേയിരുന്നു എനിക്ക് എത്താനുള്ള സ്ഥലം എത്തിയോ എന്ന് " ഇല്ല" ഇനിയും യാത്ര ചെയ്യാനുണ്ട് . അങ്ങനെ ഒരു എത്തി നോക്കലിലാണ് ആ കാഴ്ച എന്റെ മനസ്സിൽ പതിഞ്ഞത് മുന്നോട്ട് പോകും തോറു ദുർഗന്ധം വമിക്കുന്ന ഓടകളും പരിസരവും ചുറ്റിലും നിറയേ മാലിന്യ കൂമ്പാരങ്ങൾ . അതിൽ നിന്നും കാറ്റിലൂടെ പറന്നെത്തുന്ന ദുർഗന്ധവായു എന്നെ തളർത്തി ഞാൻ മൂക്ക് തൂവാലാ കൊണ്ടു കെട്ടി മുന്നിലെ സീറ്റിലെ കമ്പിയിലേക്ക് തല ചായിച്ചിരുന്നു പടിഞ്ഞാറൻ ചക്രവാളത്തിൽ സൂര്യൻ സൂര്യാസ്ഥമനത്തിനായി കാത്തു നിൽക്കുന്നു . മേഘങ്ങൾക്കിടയിൽ ചെഞ്ചായം പരന്നു. ഇരുട്ടു വീണു തുടങ്ങി . യാത്രാ ക്ഷീണത്താൽ ഞാനറിയാതെ മയക്കത്തി ലാണ്ടു .... പച്ചയുടുപണിഞ്ഞ് കാറ്റിൽ നൃത്തമാടുന്ന വയലുകൾ മരതക പച്ചയണിഞ്ഞ മലമേടുകൾ മേഞ്ഞുനാടക്കുന്ന ആടുമാടുകൾ സുഗന്ധം വമിക്കുന്ന പൂക്കൾ പൂവിനെ തലോടുന്ന കരിവണ്ടുകൾ

കളിച്ചുല്ലസിക്കുന്ന ബാലികാ ബാലന്മാർ 

സ്വപ്നതുല്ല്യ മായ ഗ്രാമം. പെട്ടെന്ന്. ബസ് ബ്രൈക്കിട്ടു ഞാൻ ഞെട്ടിയുണർന്നു ചുറ്റുനോക്കി .എന്റെ സ്ഥലം എത്തിയിരിക്കു ന്നു ഞാൻ ബസ്സിൽ നിന്നിറങ്ങി ചുറ്റും ഒന്നു കണ്ണോടിച്ചു വൃത്തിഹീനമായ ചുറ്റു പാട് ഒരു നിമിഷം ഞാനോർത്തു പോയി ദൈവമേ ഈ ചീഞ്ഞു നാറുന്ന ഭൂമിയെക്കാൾ നല്ലത് ഞാൻ കണ്ട സ്വപ്നത്തിലെ ഭൂമിയായിരുന്നു

റഷ.വി.പി
7A എ.യു.പി.എസ്.എറിയാട്
വണ്ടൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ