23:14, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 19858(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= പാപി <!-- തലക്കെട്ട് - സമചിഹ്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ഞാനൊരുപാപി
ഒരു മഹാ പാപി
കൊറോണയെന്നെന്നെപേരിട്ടു
വിളിച്ചതു മുതൽ ഞാൻ പാപി
എത്രയോ പേരെ ഞാൻ ഇല്ലാതയാക്കി
മറ്റു ചിലരെ ഞാൻ കണ്ണിരിലാഴ്ത്തി
ഞാനെത്ര പരാക്രമി വെറുക്കപ്പെട്ടു
ഞാൻ മാനുഷ്യരാലും മറ്റു ജീവജാലങ്ങളാലും
പൊറുക്കുമോ ദൈവമെൻ പരാക്രമങ്ങളെ
പൊറുത്തിടാനായ് കേഴുന്നു ഞാൻ
മായ്ച്ചു കളയണേ
എന്നെ നീ ആരാരുമില്ലാത്ത മായാ ലോകത്തേയ്ക്ക്